ad
Deshabhimani

ഹർദിക് പാണ്ഡ്യ മുംബൈയിൽ തുടർന്നേക്കും; പക്ഷേ ക്യാപ്റ്റനാകില്ല; രോഹിതിന്റെ തീരുമാനം നിർണായകം

Hardik Pandya

ഹർദിക് പാണ്ഡ്യ

വെബ് ഡെസ്ക്

Published on Sep 01, 2026, 09:43 PM | 1 min read

മുംബൈ: ഐപിഎല്ലിൽ താരലേലത്തിൽ മാസങ്ങളായി നിലനിൽക്കുന്ന ഊഹാപോഹങ്ങൾക്ക് പിന്നാലെ, ഹർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസ് ടീമിൽതന്നെ തുടർന്നേക്കുമെന്ന് റിപ്പോർട്ട്. താരക്കൈമാറ്റം സംബന്ധിച്ച് അന്തിമ കരാറിൽ എത്താൻ മുംബൈയ്ക്ക് കഴിഞ്ഞിട്ടില്ല. അതിനാൽ ഒരുവർഷംകൂടി ഹർദിക് ടീമിൽ തുടർന്നേക്കുമെന്നാണ് സൂചന.


എന്നാൽ ടീമിനെ ആര് നയിക്കുമെന്നതിൽ മുൻ നായകൻ രോഹിത് ശർമയുടെ തീരുമാനം നിർണായകമാകും. ഹർദികിനെ ക്യാപ്റ്റൻ സ്ഥാനം ഏൽപിച്ചേക്കില്ല. അഞ്ച് ഐപിഎൽ കിരീടങ്ങളിലേക്ക് നയിച്ച രോഹിത് വീണ്ടും ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കാൻ താല്പര്യപ്പെടുന്നുമില്ല. പുതിയ നായകൻ വരണമെന്നാണ് ടീം മാനേജ്മെന്റിന്റെയും താൽപര്യം. ക്യാപ്റ്റൻ ആരെന്നത് സംബന്ധിച്ച ചർച്ചകളിൽ രോഹിത് സജീവമായി പങ്കെടുക്കുന്നതായും റിപ്പോർട്ടുകളുണ്ട്. തിലക് വർമയും ജസ്പ്രീത് ബുംറയുമാണ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരി​ഗണിക്കപ്പെടുന്ന പ്രധാന പേരുകൾ.


ഹർദികിനെ കൈമാറ്റത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായി മുംബൈ ഇന്ത്യൻസ് ചർച്ചകൾ നടത്തിയിരുന്നു. ഡീലിന്റെ ഭാഗമായി ഓസ്ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീനിന്റെ പേരാണ് കൊൽക്കത്ത മുന്നോട്ടുവെച്ചത്. എന്നാൽ അടുത്ത വര്‍ഷം ഓസ്ട്രേലിയയ്ക്ക് തിരക്കേറിയ ടെസ്റ്റ് കലണ്ടറായതിനാല്‍ ഗ്രീനിന്റെ തിരക്ക് കാരണം കരാറിലെത്താനായില്ല. ചെന്നൈ സൂപ്പര്‍ കിങ്സുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ടീമിന് പുതിയ പരിശീലകന്‍ എത്തിയാല്‍ മാത്രമെ ഡീല്‍ യാഥാര്‍ഥ്യമാകാന്‍ സാധ്യതയുള്ളൂ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home