ad
Deshabhimani

പാക് ടീമിലെ മാറ്റത്തിൽ പ്രതിഷേധം; ​രാജിസന്നദ്ധത അറിയിച്ച് മിസ്ബ ഉൾ ഹഖ്

Misbah-ul-Haq

മിസ്ബാ ഉൾ ഹഖ്

വെബ് ഡെസ്ക്

Published on Sep 01, 2026, 10:03 PM | 1 min read

ഇസ്ലാമാബാദ്: പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സെലക്ഷൻ കമ്മിറ്റിയിൽനിന്നും രാജിസന്നദ്ധത അറിയിച്ച് മുൻ ക്യാപ്റ്റൻ മിസ്ബാ ഉൾ ഹഖ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് ടീമിൽ അഴിച്ചുപണി നടത്തിയിരുന്നു. ഈ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് മിസ്ബയുടെ നടപടി. എന്നാൽ രാജി ഇതുവരെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. ലാഹോറിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെ ബാറ്റിങ് കൺസൾട്ടന്റ് സ്ഥാനത്തുനിന്നും അദ്ദേഹം ഒഴിവായിട്ടുണ്ട്.


ലോർഡ്‌സിൽ നടന്ന ടെസ്റ്റിൽ ഇംഗ്ലണ്ടിനോട് 194 റൺസിന് പരാജയപ്പെട്ടതിനെത്തുടർന്ന് പാക് ടീമിൽ വലിയ മാറ്റങ്ങൾ വരുത്തിയിരുന്നു. സെപ്തംബർ 9ന് എഡ്ജ്ബാസ്റ്റണിൽ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിന് മുന്നോടിയായി ഏഴ് കളിക്കാരെ ടെസ്റ്റ് സ്ക്വാഡിൽ നിന്ന് ഒഴിവാക്കി. ഹെഡ് കോച്ച് സർഫ്രാസ് അഹമ്മദ്, ബോളിങ് കോച്ച് ഉമർ ഗുൽ എന്നിവരെയും സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്തു. മുഹമ്മദ് റിസ്‌വാൻ, ഇമാം ഉൾ ഹഖ്, സൽമാൻ ആഘ, അലി ഉസ്മാൻ, ആമിർ ജമാൽ, അവൈസ് സഫർ, ഖുറം ഷെഹ്‌സാദ് എന്നിവരാണ് സ്ക്വാഡിൽ നിന്ന് ഒഴിവാക്കപ്പെട്ട പ്രമുഖർ. പകരമായി പരിചയക്കുറവുള്ള താരങ്ങളെ ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തു. സെലക്ഷൻ കമ്മിറ്റി ഈ തീരുമാനമെടുത്തപ്പോൾ തന്നെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചാണ് മിസ്ബയുടെ രാജി.


കഴിഞ്ഞ 20 ടെസ്റ്റുകളിൽ പാകിസ്ഥാന്റെ 15-ാമത്തെ തോൽവിയായിരുന്നു ലോർഡ്സിലേത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home