വാഹന മോഡിഫിക്കേഷൻ: ഹർജി 7ന് വീണ്ടും പരിഗണിക്കും

കൊച്ചി: വാഹനങ്ങളുടെ രൂപമാറ്റവുമായി ബന്ധപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഏഴിന് പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് എസ് മുരളീകൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ചാണ് ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജി പരിഗണിക്കുന്നത്.
വാഹനങ്ങളുടെ ഓരോ രൂപമാറ്റത്തിനും 5000 രൂപവീതം പിഴ ഈടാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. കൂടാതെ, മോട്ടോർവാഹന ചട്ടപ്രകാരമല്ലാത്ത തീവ്രതയേറിയ ലൈറ്റുകൾക്കടക്കം പിഴ ചുമത്താനും നിർദേശിച്ചിരുന്നു.
വാഹനത്തിനുപുറത്തോ ഡ്രൈവറുടെ ക്യാബിനിലോ പാസഞ്ചർ കംപാർട്ട്‌മെന്റിലോ ചട്ടവിരുദ്ധ ലൈറ്റുകളോ അലങ്കാരങ്ങളോ പാടില്ലെന്നതടക്കം കേന്ദ്രനിയമം മറികടന്നുള്ള വാഹനരൂപമാറ്റത്തിനെതിരെ കർശനനടപടിയെടുക്കാനാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.









0 comments