ബാങ്ക് ജീവനക്കാർ രാജ്യവ്യാപക പ്രക്ഷോഭത്തിന്; സെപ്തംബർ 11ന് സൂചനാ സമരം

Representative Image | AI
ന്യൂഡൽഹി: രാജ്യത്തെ ബാങ്ക് ജീവനക്കാർ വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രക്ഷോഭത്തിനൊരുങ്ങുന്നു. ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസി (യുഎഫ്ബിയു)ന്റെ നേതൃത്വത്തിലാണ് പ്രക്ഷോഭം. സെപ്തംബർ 11ന് ജീവനക്കാർ സൂചനാ പണിമുടക്ക് നടത്തും.
ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സെപ്തംബർ 28 മുതൽ 30 വരെ മൂന്ന് ദിവസത്തെ സമരവും ഒക്ടോബർ 26 മുതൽ അനിശ്ചിതകാല സമരവും നടത്തുമെന്ന് യുഎഫ്ബിയു ഭാരവാഹികൾ ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആഴ്ചയിൽ അഞ്ച് ദിവസം ജോലി, പരിഷ്കരിച്ച പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്‍റീവ് സ്കീം പിൻവലിക്കുക അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.









0 comments