സ്വകാര്യമേഖലയിലെ നഴ്സുമാർക്ക് ആശ്വാസം; ഷിഫ്റ്റിലും മാറ്റം, കൂടെ ഓവർടൈം അലവൻസും

എ ഐ നിർമിത പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ ഉൾപ്പടെയുള്ള ജീവനക്കാർക്ക് ഷിഫ്റ്റ് മാറ്റം. പകൽ സമയത്തെ രണ്ട് ഷിഫ്റ്റുകൾ ആറുമണിക്കൂർ വീതമായിരിക്കും(6+6) ഷിഫ്റ്റ് രീതി. രാത്രി ഷിഫ്റ്റ് 12 മണിക്കൂർ എന്ന കണക്കിലാണ് മാറ്റം കൊണ്ടുവന്നിരിക്കുന്നത്.
നേരത്തെ 100 കിടക്കകളുള്ള ആശുപത്രികളിൽ മാത്രമായിരുന്നു ഈ ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കിയിരുന്നത്. എന്നാൽ കിടക്കയുടെ എണ്ണം കണക്കാക്കിയല്ലാതെ തന്നെ ഷിഫ്റ്റ് മാറ്റിയതായാണ് തൊഴിൽ വകുപ്പിന്റെ ഉത്തരവ്.
ഷിഫ്റ്റ് മാറ്റത്തിന് പുറമെ ഓവർടൈം ജോലിചെയ്യുന്ന സ്വകാര്യ ആശുപത്രികളിലെ ജീവനക്കാർക്ക് ഓവർടൈം അലവൻസ് നൽകണമെന്നും ഉത്തരവിൽ പറയുന്നു. സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരുടെ തൊഴിൽ സമയം സംബന്ധിച്ച് അരക്ഷിതാവസ്ഥകൾ നിലനിന്നിരുന്നു.
പലപ്പോഴും നിഷ്കർഷിച്ചതിലും അധികം സമയം ജോലി ചെയ്യേണ്ടി വരുമെങ്കിലും അതിനു കൃത്യമായ അലവൻസൊന്നും അവർക്ക് ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് നഴ്സുമാർക്ക് ആശ്വാസവുമായി തൊഴിൽ വകുപ്പിന്റെ ഉത്തരവ്.










0 comments