print edition ലേബർ കോഡ്: സർക്കാർ നീക്കത്തിൽ ആശങ്ക

എ ഐ നിർമിത ചിത്രം
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ കൈക്കൊണ്ട തീരുമാനങ്ങളെല്ലാം ബിജെപി താൽപ്പര്യം സംരക്ഷിക്കുന്നതായതിനാൽ തൊഴിലാളി വിരുദ്ധ ലേബർ കോഡും അടിച്ചേൽപ്പിക്കുമെന്ന് ആശങ്ക. തൊഴിലാളികളുടെ മൗലികാവകാശങ്ങൾ കവരുന്ന ചട്ടങ്ങളെ മറികടക്കാൻ എൽഡിഎഫ് സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഗോപാൽ ഗൗഡ സമിതി സുപ്രധാന ശുപാർശകൾ നൽകിയിരുന്നു. നിയമനിർമാണമടക്കമുള്ളവ നടപ്പാക്കണമെന്ന് എല്ലാ ട്രേഡ് യൂണിയനുകളും തൊഴിൽ മന്ത്രി ബിന്ദു കൃഷ്‌ണ വിളിച്ച യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു.
നിലവിൽ ഒരു തൊഴിൽ നിയമവും ഇല്ലാത്തതിനാൽ അനിശ്ചിതത്വം പരിഹരിക്കാൻ ലേബർ കോഡ് നടപ്പാക്കണമെന്നാണ് മുഖ്യമന്ത്രി വി ഡി സതീശൻ ബുധനാഴ്‌ച വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഇതിന്റെ ഭാഗമായി തൊഴിലാളി സംഘടനകളുടെ യോഗം വിളിക്കും.
ലേബർ കോഡിന്റെ കാര്യത്തിൽ കേരളത്തിന് ഒഴിഞ്ഞുനിൽക്കാനാകില്ല. ഇൗ നിയമം പാർലമെന്റ് പാസാക്കിയതോടെ തൊഴിൽ നിയമം ഇല്ലാതായി. ആ അനിശ്ചിതത്വം എങ്ങനെ പരിഹരിക്കാമെന്ന് പരിശോധിക്കുമെന്നും സതീശൻ പറഞ്ഞു.
മിനിമം കൂലി, ജോലി, സമയം തുടങ്ങിയ കാര്യങ്ങളിൽ ഒട്ടേറെ തൊഴിലാളി വിരുദ്ധ വ്യവസ്ഥകളാണ് കോഡിലുള്ളത്. തൊഴിലാളികളുടെ അവകാശം നിഷേധിച്ചാൽ സ്ഥാപനം പരിശോധിക്കാനുള്ള അധികാരവും തൊഴിൽ വകുപ്പിന് നഷ്‌ടമാകും.
ലേബർ കോഡുകൾക്ക് വഴങ്ങില്ലെന്ന ശക്തമായ നിലപാടാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്. വിട്ടുവീഴ്‌ചയില്ലാത്ത പോരാട്ടം തുടരാൻ സർക്കാർ സംഘടിപ്പിച്ച ലേബർ കോൺക്ലേവിൽ ഏകകണ്ഠമായി പ്രമേയവും പാസ്സാക്കി.










0 comments