Deshabhimani

print edition 2200 കോടികൂടി സർക്കാർ കടമെടുത്തു

v d satheesan
വെബ് ഡെസ്ക്

Published on Sep 17, 2026, 12:00 AM | 1 min read

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഇ‍ൗ മാസം രണ്ടാംതവണയും പൊതുവിപണിയിൽനിന്ന്‌ കടമെടുത്തു. 2,200 കോടി രൂപ ചൊവ്വാഴ്‌ച കടമെടുത്തതായി റിസർവ്‌ ബാങ്ക്‌ വാർത്താക്കുറിപ്പിൽ അറിയിച്ചു. റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിലായിരുന്നു കടപ്പത്രത്തിന്റെ ലേലം. സെപ്‌തബർ ഒന്നിന്‌ 1800 കോടി കടമെടുത്തിരുന്നു. ഇ‍ൗ മാസം മാത്രം ഇതിനകം നാലായിരം കോടിയായി വായ്‌പ.


യുഡിഎഫ്‌ വന്നശേഷമുള്ള ഒമ്പതാമത്തെ കടമെടുപ്പാണിത്‌. ഡിസംബർവരെയുള്ള കേരളത്തിന്റെ പൊതുവിപണിയിൽനിന്നുള്ള കടമെടുപ്പ്‌ പരിധി 32,464 കോടിയാണ്‌. ഇതിനൊപ്പം ഗാരന്റി റിഡംപ്‌ഷൻ ഫണ്ടിന്റെ 25 ശതമാനം കൂടി ഇ‍ൗ വർഷം പുതുതായി വായ്‌പയെടുക്കാൻ അനുവാദമുണ്ട്‌. അത്‌ 750 കോടി രൂപ വരും. അക്ക‍ൗണ്ടന്റ്‌ ജനറലിന്റെ ആഗസ്‌തിലെ കണക്കുപ്രകാരം 30,561 കോടി എന്ന ഭീമമായ സംഖ്യയിലേക്ക്‌ കേരളത്തിന്റെ കടം കുതിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home