കേരളത്തിൻ്റെ വിദ്യാഭ്യാസമേഖല ലോകശ്രദ്ധയാകർഷിക്കുന്നു: മന്ത്രി പി രാജീവ്

P Rajeev
കോലഞ്ചേരി : കേരളത്തിന്റെ വിദ്യാഭ്യാസ മേഖല ലോക ശ്രദ്ധ ആകർഷിക്കുകയാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. പൊതു വിദ്യാഭ്യാസ വകുപ്പ് പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച കുമ്മനോട് ഗവൺമെന്റ് യുപി സ്കൂൾ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ജാതിയുടെയോ സമ്പത്തിന്റെയോ വ്യത്യാസങ്ങൾ ഇല്ലാതെ എല്ലാവർക്കും പഠിക്കാൻ കഴിയുന്ന വിദ്യാഭ്യാസ മേഖല കേരളത്തിന്റെ സവിശേഷതയാണ്. നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി പശ്ചാത്തല സൗകര്യവികസനം, ഓരോ വിഷയത്തിനും മിനിമം മാർക്ക് നിർബന്ധമാക്കുക തുടങ്ങിയ കാര്യങ്ങൾ നടപ്പിലാക്കി. ഇതിലൂടെ എല്ലാ കുട്ടികളെയും മിനിമം നിലവാരത്തിലേക്ക് എത്തിച്ച് ചേർത്തുപിടിക്കാൻ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. ദേശീയ റാങ്കിങ്ങിൽ സ്കൂൾ വിദ്യാഭ്യാസത്തിൻറെ നിലവാരത്തിൽ കേരളം രണ്ടാം സ്ഥാനത്ത് എത്തിയത് അഭിമാനകരമാണ്. സമഗ്ര മേഖലയിലും കേരളം മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.









0 comments