print edition ഭക്ഷ്യസുരക്ഷാ പരിശോധന; 510 സ്ഥാപനങ്ങൾക്ക് നോട്ടീസ്


സ്വന്തം ലേഖകൻ
Published on Apr 19, 2026, 12:00 AM | 1 min read
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിച്ച സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയിൽ 510 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. കുടിവെള്ളം, ജ്യൂസ് കടകൾ, ജ്യൂസ് നിർമാണ യൂണിറ്റുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന. മാർച്ച് ഒന്നുമുതൽ 3641 കേന്ദ്രങ്ങളാണ് പരിശോധിച്ചത്.
ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമീഷണർമാരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകളാണ് പരിശോധന നടത്തുന്നത്. ജ്യൂസിൽ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലം ഉപയോഗിച്ചുള്ളതാണെന്ന് ഉറപ്പുവരുത്തണം. പാഴ്‌സലിൽ തീയതിയും സമയവും രേഖപ്പെടുത്തിയ സ്റ്റിക്കർ പതിപ്പിച്ചിരിക്കണം. നിശ്ചിതസമയം കഴിഞ്ഞ ഭക്ഷണം വിൽക്കരുത്. തിളപ്പിച്ചാറ്റിയ വെള്ളം നൽകാൻ ശ്രദ്ധിക്കണം തുടങ്ങിയ നിർദേശങ്ങളുമുണ്ട്.=
ശ്രദ്ധിക്കുക
• പ്ലാസ്റ്റിക് ബോട്ടിലിന്റെ സീൽ പൊട്ടിച്ചിട്ടില്ല എന്ന് ഉറപ്പുവരുത്തണം
• വലിയ കാനുകളിൽ വരുന്ന കുടിവെള്ളത്തിനും സീൽ ഉറപ്പുവരുത്തണം
• വെയിലേൽക്കുന്ന രീതിയിൽ വെള്ളമോ പാനീയങ്ങളോ സൂക്ഷിക്കരുത്










0 comments