കേരള യൂറോപ്യന്‍ യൂണിയന്‍ കോണ്‍ക്ലേവ് ഇന്ന് തുടങ്ങും

തിരുവനന്തപുരം
സംസ്ഥാന ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന ‘ബ്ലൂ ടൈഡ്‌സ്: കേരള-–യൂറോപ്യന്‍ യൂണിയന്‍ ദ്വിദിന കോണ്‍ക്ലേവ്’ വ്യാഴാഴ്‌ച കോവളത്ത് തുടങ്ങും. കേരളത്തിന്റെ തീര, മത്സ്യ മേഖലയുടെ സാധ്യതകളെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തും.‘രണ്ട് തീരങ്ങള്‍, ഒരേ കാഴ്ചപ്പാട്' എന്ന പ്രമേയത്തില്‍ ലീല റാവിസില്‍ നടക്കുന്ന സമ്മേളനം വെള്ളി രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഫിഷറീസ് മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും.
സമുദ്രാധിഷ്ഠിത സാമ്പത്തിക വളര്‍ച്ചയിലൂടെ സുസ്ഥിര വികസനവും തീരമേഖലയുടെ പങ്കാളിത്തവും ലക്ഷ്യമിട്ടുള്ള സമ്മേളനത്തില്‍ 500 -ലധികം പ്രതിനിധികൾ പങ്കെടുക്കും. ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ഹംഗറി, പോളണ്ട്, സ്ലൊവാക്യ, സ്ലൊവേനിയ, സ്വീഡന്‍, ഡെന്‍മാര്‍ക്ക്, ബള്‍ഗേറിയ, ഓസ്ട്രിയ, മാള്‍ട്ട, സ്‌പെയിന്‍, ഇറ്റലി, നെതര്‍ലാന്‍ഡ്‌സ്, ബെല്‍ജിയം, റൊമാനിയ, ജര്‍മനി എന്നീ 17 യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രതിനിധികള്‍ എത്തും. മറൈന്‍ ലോജിസ്റ്റിക്‌സ്, അക്വാകള്‍ച്ചര്‍, സമുദ്ര മത്സ്യബന്ധനം, തീരദേശ ടൂറിസം, പുനരുപയോഗ സമുദ്രോര്‍ജ്ജം, ഹരിത സാങ്കേതികവിദ്യ മേഖലകളിലെ കേരള- യൂറോപ്യന്‍ യൂണിയന്‍ പങ്കാളിത്തം ചര്‍ച്ചയാകും. ആറ് പാനല്‍ സെഷനുകള്‍ കോണ്‍ക്ലേവില്‍ ഉണ്ടാകും.









0 comments