print edition വൈദ്യുതി മേഖലയുടെ സ്വകാര്യവൽക്കരണ നീക്കം ചെറുക്കണം; ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ

ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംഘടിപ്പിച്ച കേന്ദ്ര സംസ്ഥാന സ്വകാര്യവൽക്കരണ നയങ്ങളും വൈദ്യുതി പ്രതിസന്ധിയും സെമിനാർ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം : യുഡിഎഫ് സർക്കാരിന്റെ ആസൂത്രണപ്പിഴവ് കേരളത്തെ ഇരുട്ടിലേക്ക് തള്ളിയതും ജനത്തെ ദുരിതത്തിൽനിന്ന് കരകയറ്റാനുള്ള മാർഗങ്ങളും ചർച്ചയാക്കി സെമിനാർ. പ്രതിസന്ധി സൃഷ്ടിച്ച് വൈദ്യുതി മേഖലയെ സ്വകാര്യവൽക്കരിക്കാനുള്ള അണിയറനീക്കം ചെറുക്കണമെന്നും സെമിനാർ ആഹ്വാനം ചെയ്‌തു. "കേന്ദ്ര സംസ്ഥാന സ്വകാര്യവൽക്കരണ നയങ്ങളും കേരളത്തിലെ വൈദ്യുതി പ്രതിസന്ധിയും' എന്ന വിഷയത്തിൽ ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ കേരളഘടകം സംഘടിപ്പിച്ച സെമിനാർ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു.
മുൻ വൈദ്യുതിമന്ത്രി എ കെ ബാലൻ അധ്യക്ഷനായി. ഇഇഎഫ്‌ഐ റിസർച്ച് ആൻഡ് ട്രെയിനിങ് വിഭാഗം കൺവീനർ എം ജി സുരേഷ് കുമാർ വിഷയം അവതരിപ്പിച്ചു. ഇഇഎഫ്‌ഐ കൺവീനർ എസ് ഹരിലാൽ, കെഎസ്‌ഇബി ക്വാഷൽ വർക്കേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ സി സിബു, സിഐടിയു അഖിലേന്ത്യ സെക്രട്ടറി ദീപാ കെ രാജൻ, കെഎസ്‌ഇബി ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി ജയപ്രകാശൻ, വനിതാ സബ് കമ്മിറ്റി കൺവീനർ വി എസ് ദീപ, ഇഇഎഫ്‌ഐ അഖിലേന്ത്യ സെക്രട്ടറി സി ഉണ്ണികൃഷ്ണൻ, കെഎസ്‌ഇബി വർക്കേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രദീപ് സി ശ്രീധരൻ എന്നിവർ സംസാരിച്ചു.









0 comments