Deshabhimani

നെടുമ്പാശേരി വാഹനക്കുരുതി: കൊലയാളിയെ സർക്കാർ സംരക്ഷിക്കുന്നു- എം വി ​ഗോവിന്ദൻ

M V Govindan Press Meet

എം വി ​ഗോവിന്ദൻ

വെബ് ഡെസ്ക്

Published on Oct 13, 2026, 05:20 PM | 1 min read

തിരുവനന്തപുരം: നെടുമ്പാശ്ശേരിയില്‍ 3 യുവാക്കളെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കൊലയാളിയെ സംരക്ഷിക്കുന്നതിനുള്ള നടപടിയാണ്‌ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ പറഞ്ഞു. പണക്കൊഴുപ്പുകൊണ്ട് എന്തും ചെയ്യാമെന്ന് പ്രതി വെല്ലുവിളിക്കുകയാണ്. എന്നാൽ പ്രതിക്കെതിരെ ദുർബലമായ വകുപ്പുകളാണ് ചുമത്തിയത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട പ്രതിയെ ജയിലിലേക്ക്‌ കൊണ്ടുപോകുന്നതിന്‌ പകരം ബോസ്റ്റര്‍ ഹോമിലേക്ക്‌ കൊണ്ടുപോകുകയാണ്‌ ചെയ്‌തത്‌. ഇതിനെല്ലാം പിന്നിലുള്ള സ്വാധീനം എത്രവലുതാണെന്ന് വ്യക്തമാകുകയാണെന്നും എം വി ​ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


സമരം ചെയ്‌ത വിദ്യാര്‍ഥികള്‍ക്ക്‌ നേരെ ഭീകരമായ അക്രമണം നടത്തിയ പൊലീസ്‌ മൂന്ന് നിരപരാധികളെ കൊലപ്പെടുത്തിയ ആള്‍ക്ക്‌ എല്ലാ സൗകര്യവും ഒരുക്കുകയാണ്‌. എഫ്‌ഐആറില്‍ പ്രതിയുടെ പേരോ, മദ്യപിച്ചുവെന്ന വിവരമോ ചേർത്തിട്ടില്ല. റിമാൻഡിൽനിന്ന് രക്ഷിച്ചെടുക്കാനായിരുന്നു ഈ നടപടി. മരിച്ച ഗോപികയുടെ മൃതദേഹം വീണ്ടും തുറന്ന്‌ രക്തം ശേഖരിച്ചുവെന്നും, ഇത്‌ ചെയ്‌തത്‌ മുകളില്‍ നിന്നുള്ള സമ്മര്‍ദ്ദം മൂലമാണെന്നും പൊലീസ്‌ ഉദ്യോഗസ്ഥര്‍ പറഞ്ഞുവെന്ന്‌ കുടുംബം വ്യക്തമാക്കുന്നുണ്ട്‌.


എന്തിനെയും വർ​ഗീയമായി കാണുന്നവർ മരണപ്പെട്ട കുട്ടികളെ മോശമായി ചിത്രീകരിക്കുകയാണ്. പാര്‍ട്‌ ടൈം ജോലിക്കൊപ്പം തുടര്‍പഠനവും മുന്നോട്ടുകൊണ്ടുപോയ മിടുക്കരായ കുട്ടികളെയാണ്‌ കൊലപ്പെടുത്തിയത്‌. രാത്രിയോളം ജോലി ചെയ്‌ത ശേഷം ഭക്ഷണം കഴിച്ച്‌ താമസ സ്ഥലത്തേക്ക്‌ പോകവെയാണ് ഇവരെ കൊലപ്പെടുത്തിയത്‌. ശക്തമായ നടപടികള്‍ ഇക്കാര്യത്തില്‍ സർക്കാർ സ്വീകരിക്കണമെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home