ഇരിങ്ങാലക്കുടയിൽ നാടോടികൾ വീട്ടമ്മയെ കൊലപ്പെടുത്തി

പ്രതീകാത്മക ചിത്രം
ഇരിങ്ങാലക്കുട: തൃശൂർ ഇരിങ്ങാലക്കുട കാറളത്ത് മോഷണത്തിനിടെ വീട്ടമ്മയെ കൊലപ്പെടുത്തി. കാറളം മൃഗാശുപത്രിക്ക് സമീപം താമസിക്കുന്ന അരിമ്പുള്ളി വിജയന്റെ ഭാര്യ സാവിത്രി (79) ആണ് മരിച്ചത്. നാടോടി സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.
ചൊവ്വാഴ്ച പകൽ സമയത്താണ് സംഭവം നടന്നത്. സംഭവത്തിൽ കാട്ടൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളും പ്രതികളെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.








0 comments