Deshabhimani

നെടുമ്പാശേരി വാഹനക്കുരുതി: പ്രതിയെ സംരംക്ഷിക്കുന്ന പൊലീസ് നിലപാടിൽ ഡിവൈഎഫ്ഐ പ്രതിഷേധം ശക്തം

DYFI MARCH NEDUMBASSERY
വെബ് ഡെസ്ക്

Published on Oct 13, 2026, 05:59 PM | 1 min read

നെടുമ്പാശേരി: നെടുമ്പാശേരിയിലെ വാഹനക്കുരുതിയിൽ പ്രതി സുഹൈലിനെ സംരക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നുന്നതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ നെടുമ്പാശേരി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ഡിവൈഎഫ്ഐ എറണാകുളം ജില്ലാ സെക്രട്ടറി നിഖിൽ ബാബുവിന്റെ നേതൃത്വത്തിലായിരുന്നു മാർച്ച്. അപകടസമയത്ത് പ്രതി മദ്യപിച്ചിരുന്ന കാര്യം എഫ്ഐആറിൽ രേഖപ്പെടുത്താത്തത് ഉൾപ്പെടെ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. മാർച്ചിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് നിരവധി തവണ ജലപീരങ്കിയും ലാത്തിച്ചാർജും പ്രയോഗിച്ചു.


എഫ്ഐആറിൽ പ്രതിയുടെ പേരുപോലും രേഖപ്പെടുത്തിയിരുന്നില്ല. ഇത് ഒരു ആധികാരിക രേഖയല്ലെന്നും റിമാൻഡ് റിപ്പോർട്ടിൽ വിവിരങ്ങൾ കൃത്യമായി രേഖപ്പെടുത്തുമെന്നുമാണ് പൊലീസിന്റെ ഭാഷ്യം. കേസ് അട്ടിമറിക്കാനും പ്രതി സുഹൈലിനെ രക്ഷപ്പെടുത്താനുള്ള നീക്കങ്ങളുമാണ് നടക്കുന്നതെന്ന് അപകടത്തിൽ മരിച്ച കുട്ടികളുടെ കുടുംബം പരാതി ഉന്നയിച്ചിരുന്നു. പിന്നാലെയാണ് ഡിവൈഎഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിയെ സംരക്ഷിക്കുന്ന പൊലീസ് നിലപാട് നാടിനാകെ അപമാനമാണെന്ന് ഡിവൈഎഫ്ഐ പറഞ്ഞു.


നെടുമ്പാശേരി വിമാനത്താവള പരിസരത്തു നിന്നാണ് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് ആരംഭിച്ചത്. പൊലീസ് സ്റ്റേഷന് മുന്നിലായി ബാരിക്കെയ്ഡ് വച്ച് പ്രവർത്തകരെ പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കവേ പ്രവർത്തകർക്ക് നേരെ പെട്ടന്ന് പൊലീസ് ജലപീരങ്കി പ്രയോ​ഗിക്കുകയായിരുന്നു. നാല് തവണ പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോ​ഗിച്ചത്. എന്നാൽ സംഭവത്തിൽ സുതാര്യമായ അന്വേഷണം നടക്കുമെന്ന് ഉറപ്പ് ലഭിക്കാതെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഡിവൈഎഫ്ഐ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home