ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ രണ്ടാം തരംഗം; ബഹുജന സമരവുമായി ഐക്യപ്പെടുമെന്ന് പ്രഖ്യാപനം

പാരിസ്:ഫ്രാൻസിൽ സ്കൂളുകളിലെ മോശം സാഹചര്യങ്ങൾക്കെതിര വിദ്യാര്‍ഥികൾ നടത്തുന്ന സമരം കൂടുതൽ രൂക്ഷമാവുന്നു. ചൊവ്വാഴ് രാജ്യവ്യാപകമായി അവര്‍ വീണ്ടും പ്രക്ഷോഭ രംഗത്തിറങ്ങി. കൂടുതൽ സംഘര്‍ഷത്തിന് സാധ്യതയുള്ള സാഹചര്യത്തിൽ രാജ്യത്ത് കനത്ത ജാഗ്രത പ്രഖ്യാപിച്ചിരിക്കയാണ്.
തൊഴിലാളി യൂണിയനുകളും ഇടതുപക്ഷ സംഘടനയായ ഫ്രാൻസ് അൺബൗഡ് പാര്‍ടിയും വിദ്യാര്‍ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ എട്ടിന് നടന്ന പ്രക്ഷോഭത്തിൽ 70,000 ൽ അധികം പേര്‍ പങ്കെടുത്തിരുന്നു. 500 പേരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. രാജ്യത്ത് ആയിര കണക്കിന് വിദ്യാര്‍ഥികളെ കരുതൽ നിരീക്ഷണത്തിലാക്കി. സമരം സ്വയം ശമിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അധികൃതര്‍. ഇതോടെ വിദ്യാര്‍ഥികളുടെ ആവശ്യങ്ങൾ പൂര്‍ണമായും നടപ്പാക്കുന്നതിൽ പിന്നോക്കം പോയി. തൊട്ടുപിന്നാലെയാണ് പ്രതിഷേധം രണ്ടാം തരംഗമായി ശക്തി നേടിയത്.
ബഹുജന സമരവും വരുന്നു
ശനിയാഴ്ച രാജ്യത്ത് ഉടനീളം വിലക്കയറ്റത്തിനും വര്‍ധിക്കുന്ന ജീവിത ചെലവിനും എതിരെ നടപടി ആവശ്യപ്പെട്ട ബഹുജന സമരവും ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിൽ വിദ്യാര്‍ഥികളും അണിചേരുന്നതോടെ ഇരു വിഭാഗവും ഐക്യപ്പെടും എന്നാണ് പ്രഖ്യാപനം.

ചൊവ്വാഴ്ച ഫ്രാൻസിലെ 3,700 വിദ്യാലയങ്ങളിൽ 130 എണ്ണം അടഞ്ഞു കിടന്നു. വിദ്യാലയങ്ങൾ പ്രവര്‍ത്തക്കുന്നതിന്റെ എണ്ണം വര്‍ധിച്ചതോടെ അധികൃതര്‍ പ്രതീക്ഷയിലായിരുന്നു. ഇതിനിടയിലാണ് സമരത്തന്റെ രണ്ടാം തരംഗം. പൊലീസ് നടപടികളിൽ വ്യാപകമായ പ്രതിഷേധം നിലനിൽക്കുന്നു. മനുഷ്യാവകാശ സംഘടനകൾ അവര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ പൊലീസ് അക്രമ പരാതികളിൽ 24 എണ്ണത്തിൽ ആഭ്യന്തരം അന്വേഷണം പ്രഖ്യാപിച്ചു.
3000 അധ്യാപകരെ വാഗ്ദാനം ചെയ്തു
വിദ്യാലയങ്ങളിൽ കുറവുള്ളവയിൽ 3000 അധ്യാപകരെ നിയമിക്കാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. പ്രശ്നം ഏറ്റവും രൂക്ഷമായ 114 സ്കൂളുകൾക്കായിരുന്നു വാഗ്ദാനം. എന്നാൽ ഇത് തീരെ ചെറിയ ഒരു ശതമാനം മാത്രമാണെന്ന് വിദ്യാര്‍ഥികൾ തിരിച്ചടിച്ചു. പ്രശ്നത്തിന്റെ വ്യാപ്തിയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ തുഛമായ സഹായമാണ്. പത്ത് ബില്യൺ യൂറോയുടെ അധിക നിക്ഷേപം എങ്കിലും വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കണം എന്നാണ് സമരം നയിക്കുന്നവരുടെ ആവശ്യം.









0 comments