കേന്ദ്ര ഏജൻസികൾക്ക് സർക്കാർ കൂട്ടുനിൽക്കുന്നു; ഫെഡറല്‍ സംവിധാനത്തെ ചോദ്യം ചെയ്യുന്ന നിലപാട് : എം വി ഗോവിന്ദൻ

എം വി ഗോവിന്ദൻ
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരും യുഡിഎഫ് സര്‍ക്കാരും ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തുന്ന കാര്യത്തില്‍ യോജിച്ച് നില്‍ക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. എക്‌സാലോജിക്- സിഎംആർഎൽ ഇടപാടിന്റെ പേരിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും കുടുംബാംഗങ്ങള്‍ക്കും എതിരായി ഇപ്പോള്‍ നടക്കുന്ന കേസുകള്‍ ഇതിന്റെ ഭാഗമായിട്ടുള്ളതാണ്. അഖിലേന്ത്യാ തലത്തില്‍ കേന്ദ്ര ഏജന്‍സികളുടെ സമീപനത്തെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് കേരളത്തില്‍ ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തുന്നതിനായി കൂട്ടുനിൽക്കുന്നത്. ഫെഡറല്‍ സംവിധാനത്തെ തന്നെ ചോദ്യം ചെയ്യുന്നതാണ് ഈ നിലപാടെന്നും എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആരോ നൽകിയതായി പറയുന്ന മൊഴിയല്ലാതെ വേറൊരു തെളിവുമില്ലെന്ന് എ ജി കോടതിയിൽ വ്യക്തമാക്കി. ആ മൊഴി തന്നെ നിഷേധിക്കപ്പെട്ടതുമാണ്. ഒരു അടിസ്ഥാനവുമില്ലാതെ ബോധപൂർവം പാർടി നേതാക്കളെ കേസിൽ കുടുക്കന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. നിയമപരമായും രാഷ്ട്രീയമായും കേസിനെ നേരിടും.
ഇ ഡി പോലുള്ള കേന്ദ്ര ഏജന്‍സികള്‍ കേസെടുക്കുന്നതിന് തമിഴ്‌നാട്ടിലും, പഞ്ചാബിലുമെല്ലാമുള്ള സര്‍ക്കാരിന് മുകളില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍, അതിന്റെ പേരിൽ കേസെടുക്കാൻ ആ സര്‍ക്കാരുകൾ തയ്യാറായിരുന്നില്ല. പക്ഷേ കേരളത്തിൽ രാഷ്‌ട്രീയ പക്ഷപാതിത്വത്തെ തുറന്ന് കാണിക്കുന്നതിന് പകരം കേസെടുത്തു. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകണമായിരുന്നു. നാളെ ഇ ഡിയെ ഉപയോഗിച്ച് ഏത് ബിജെപി വിരുദ്ധ സർക്കാരിനെയും അസ്ഥിരീകരിക്കാനാകും. ഏത് പ്രതിപക്ഷനേതാവിനെയും കേസിൽകുടുക്കാനുമാകും. കേന്ദ്ര ഏജൻസികളെ സഹായിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നിലപാട് കോൺഗ്രസിന്റെ നിലപാടാണോ എന്നത് അഖിലേന്ത്യാ നേതൃത്വം വ്യക്തമാക്കണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.









0 comments