Deshabhimani

ജന്തർ മന്തർ ജനങ്ങളുടെ പ്രതിഷേധ വേദിയായി തുടരും; തടയാനുള്ള ശ്രമങ്ങൾ ചെറുക്കും: എം എ ബേബി

M A Baby Press Meet
വെബ് ഡെസ്ക്

Published on Oct 13, 2026, 05:10 PM | 1 min read

ന്യൂഡൽഹി: ജന്തർ മന്തറിനെ ഔദ്യോഗിക പ്രതിഷേധ കേന്ദ്ര പദവിയിൽ നിന്ന് ഒഴിവാക്കിയാൽ പ്രക്ഷോഭങ്ങളില്ലാതാവുമെന്നത് ബിജെപി സർക്കാരിന്റെ വ്യാമോഹം മാത്രമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. പ്രതിഷേധങ്ങളെ ഇല്ലാതാക്കാനോ അവയെ അദൃശ്യമാക്കാനോ കഴിയുമെന്ന് മോദി-ഷാ-ഭാഗവത് സംഘം കരുതുന്നുവെങ്കിൽ നിങ്ങൾക്ക് തെറ്റി. എതിർ ശബ്ദങ്ങളോടുള്ള കേന്ദ്ര സർക്കാരിന്റെ അസഹിഷ്ണുതയാണ് ഇത്തരം നടപടികളിലൂടെ വെളിവാകുന്നതെന്നും എം എ ബേബി എക്സിൽ കുറിച്ചു.


സമാധാനപരമായി പ്രതിഷേധിക്കാൻ ഭരണഘടനാപരമായ അവകാശമുണ്ട്. അവയോടുള്ള ബിജെപി സർക്കാരിന്റെ അവജ്ഞ ഇത്തരം നടപടികളിലൂടെ പ്രകടമാണ്. കേന്ദ്ര സർക്കാരിന്റെ ജനാധിപത്യവിരുദ്ധവും ഏകാധിപത്യപരവുമായ നടപടികൾ ജനം പൊറുക്കില്ല. ജനവിരുദ്ധ നയങ്ങൾക്കെതിരായ ജനരോഷം വർദ്ധിപ്പിക്കാൻ മാത്രമേ അവ ഇടയാക്കൂ. പൊതുജനങ്ങളുടെ വിയോജിപ്പുകളെ അദൃശ്യമാക്കാനാണ് കേന്ദ്രം ആഗ്രഹിക്കുന്നത്. എന്നാൽ ജന്തർ മന്തർ ജനങ്ങളുടെ പ്രതിഷേധ വേദിയായിത്തന്നെ തുടരും. ഇത് തടയാനുള്ള എല്ലാ ശ്രമങ്ങളെയും എന്തുവിലകൊടുത്തും സിപിഐ എം ചെറുക്കുമെന്നും എം എ ബേബി കൂട്ടിച്ചേർത്തു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home