മോദി ഭയക്കുന്ന കേരളത്തിന്റെ മതനിരപേക്ഷ വിദ്യാഭ്യാസം


റഷീദ് ആനപ്പുറം
Published on Mar 30, 2026, 12:28 AM | 5 min read
സാർവത്രികവും സൗജന്യവും ഗുണമേന്മയുമുള്ള വിദ്യാഭ്യാസം എന്നത് എഴുതിവയ്‌ക്കാനുള്ളതല്ല, പ്രായോഗവൽക്കരിക്കാനുള്ളതാണെന്ന് കേരളം രാജ്യത്തിന് പഠിപ്പിച്ചുകൊടുക്കുകയാണ്. വിദ്യാഭ്യാസ പ്രാപ്യതയാണ് ഇതിന് പ്രധാന കാരണം. പാഠ്യപദ്ധതിയും ബോധനരീതിയും രക്ഷിതാക്കളിലെ അവബോധവും വിദ്യാഭ്യാസത്തിന്റെ സാർവത്രികവൽക്കരണം യാഥാർഥ്യമാക്കി. ഹൈടെക് പഠനവും ഹൈടെക് ക്ലാസ് മുറികളും കേരളത്തിന്റെ പൊതുവിദ്യാലയങ്ങളുടെ മുഖമായി.
തിരുവനന്തപുരം : കേരളത്തെ സൊമാലിയ എന്ന് വിളിച്ച മഹാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഐപികളുടെ സന്ദർശനത്തിന് യുപി ഉൾപ്പെടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ദാരിദ്ര്യം പുറംലോകം അറിയാതിരിക്കാൻ ഷീറ്റ്‌കൊണ്ട് മറയ്‌ക്കുന്ന ഇന്ത്യയിലാണ് അതിദാരിദ്ര്യംപോലും തുടച്ചുനീക്കിയ കേരളത്തെ മോദി അധിക്ഷേപിച്ചത്. ഇപ്പോഴിതാ കേരളത്തിലെ പൊതുവിദ്യാഭ്യാസം തകർന്നെന്നും കുട്ടികൾ വിദേശ പഠനത്തിന് പോകുന്നത് അതിനാലാണെന്നും മോദി തട്ടിവിട്ടത്. രാജ്യത്ത് ഏറ്റവും കൂടുതൽ കുട്ടികൾ വിദേശത്ത് പഠനത്തിന് പോകുന്നത് ഡൽഹി, പഞ്ചാബ്, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളിൽനിന്നാണ്. ഇത് മറച്ചുവച്ചാണ് കേരളത്തിനെതിരെ മോദിയുടെ കള്ളം.
രാജ്യത്ത് മാതൃകയാണ് കേരളത്തിന്റെ പൊതുവിദ്യാഭ്യാസം. അക്കാദമിക്, അക്കാദമിക് ഇതര മേഖല, അടിസ്ഥാന സൗകര്യം, ഹൈടെക് സംവിധാനം തുടങ്ങി എല്ലാ മേഖലകളിലും കേരളം മുന്നിലാണ്.
‘യൂണിഫൈഡ് ഡിസ്ട്രിക്റ്റ് ഇൻഫർമേഷൻ സിസ്റ്റം ഫോർ എഡ്യൂക്കേഷൻ’ (UDISE Plus) പ്ലസിന്റെ പുതിയ റിപ്പോർട്ട് പ്രകാരം രാജ്യത്ത് കൊഴിഞ്ഞുപോക്ക് പ്രാഥമിക തലത്തിൽ 2020–--21ലെ 0.8 ശതമാനത്തിൽനിന്ന് 2021-–-22 അധ്യയന വർഷം 1.5 ശതമാനമായി ഉയർന്നു. അപ്പർ പ്രൈമറി തലത്തിൽ ഇത് 1.9 ശതമാനത്തിൽനിന്ന് മൂന്ന് ശതമാനമായും ഉയർന്നു. ഈ വിഭാഗത്തിലെ കൊഴിഞ്ഞുപോക്ക് മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്. സെക്കൻഡറിതലത്തിൽ കൊഴിഞ്ഞുപോക്ക് 12.6 ശതമാനമാണ്.
പെൺകുട്ടികളെ അപേക്ഷിച്ച് ആൺകുട്ടികളാണ് കൊഴിഞ്ഞുപോക്കിൽ മുന്നിൽ. പ്രൈമറി സ്കൂളിൽ പെൺകുട്ടികളുടെ ശരാശരി കൊഴിഞ്ഞുപോക്ക് 1.4 ശതമാനവും ആൺകുട്ടികളുടേത് 1.6 ശതമാനവുമാണ്. അപ്പർ പ്രൈമറിയിൽ പെൺകുട്ടികളുടേത് 3.3 ശതമാനവും ആൺകുട്ടികളുടേത് 2.7 ശതമാനവും സെക്കൻഡറിയിൽ പെൺകുട്ടികളുടേത് 12.3 ശതമാനവും ആൺകുട്ടികളുടേത് 13 ശതമാനവുമാണ്. യുപിയിലാണ് കൊഴിഞ്ഞുപോക്ക് കൂടുതൽ. അവിടെ ഏകദേശം 14 ശതമാനം വിദ്യാർഥികൾ പ്രൈമറി സ്കൂളിൽനിന്നും 31 ശതമാനം സെക്കൻഡറി സ്കൂളിൽനിന്നും കൊഴിഞ്ഞുപോകുന്നു.
പഠനത്തോടുള്ള താൽപ്പര്യക്കുറവാണ് കൊഴിഞ്ഞുപോക്കിന് മുഖ്യകാരണമായി വിദ്യാഭ്യാസ വിദഗ്‌ധർ പറയുന്നത്. ആൺകുട്ടികളിൽ 23.8 ശതമാനവും പെൺകുട്ടികളിൽ 15.6 ശതമാനവും ഈ കാരണത്താൽ സ്‌കൂൾ ഉപേക്ഷിച്ചു. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം പരാജയമാണെന്നാണ് ഈ കണക്ക് വ്യക്തമാക്കുന്നത്. സാമ്പത്തിക സാഹചര്യമാണ് മറ്റൊരു പ്രധാനകാരണം. ഇതു കാരണം ആൺ, പെൺ കൊഴിഞ്ഞുപോക്ക് യഥാക്രമം 23.7 ഉം 15.2ഉം ശതമാനമാണ്. പെൺകുട്ടികളിൽ കൊഴിഞ്ഞുപോക്കിന് മറ്റൊരു പ്രധാനകാരണം വീട്ടുജോലിയാണ്. 29.7 ശതമാനമാനം പെൺകുട്ടികളും സ്‌കൂൾ ഉപേക്ഷിക്കുന്നത് വീട്ടുജോലി ചെയ്യാനാണ്. 4.8 ശതമാനമാണ് ഈ കാരണത്താൽ പഠനം ഉപേക്ഷിക്കുന്ന ആൺകുട്ടികൾ. ശൈശവവിവാഹം കാരണം 13.9 ശതമാനം പെൺകുട്ടികൾ
പാതിവഴിയിൽ പഠനം ഉപേക്ഷിക്കുന്നു.
ഇതാ കേരള മാതൃക
രാജ്യത്തിന്റെ അവസ്ഥ ഇതാണെങ്കിൽ അതിൽനിന്ന് ഭിന്നമാണ് കേരളം. പൊതുവിദ്യാഭ്യാസം. സ്കൂൾ വിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, പ്രൊഫഷണൽ വിദ്യാഭ്യാസം എന്നിവയിൽ കേരളം എക്കാലത്തും രാജ്യത്തിന് മാതൃകയാണ്. കൊഴിഞ്ഞുപോക്ക് തോതും കേരളത്തിൽ ഏറ്റവും കുറവാണ്. ഇത് കേരളത്തിന്റെ ജനകീയ വിദ്യാഭ്യാസത്തിന് ലഭിച്ച അംഗീകാരമാണ്. ലഭ്യമായ കണക്ക് പ്രകാരം (2021–-22) കേവലം 0.04 ശതമാനം മാത്രമായിരുന്നു കേരളത്തിൽ കൊഴിഞ്ഞുപോക്ക്. എൽപിയിൽ 0.03, യുപിയിൽ 0.02, ഹൈസ്‌കൂളിൽ 0.05 ശതമാനം എന്നിങ്ങനെയാണ്. കഴിഞ്ഞ നാല് അധ്യയനവർഷവും തോത് കുറഞ്ഞുവരികയാണ്.
എന്തുകൊണ്ട് കേരളം
സാർവത്രികവും സൗജന്യവും ഗുണമേന്മയുമുള്ള വിദ്യാഭ്യാസം എന്നത് എഴുതിവയ്‌ക്കാനുള്ളതല്ല, പ്രായോഗവൽക്കരിക്കാനുള്ളതാണെന്ന് കേരളം രാജ്യത്തിന് പഠിപ്പിച്ചുകൊടുക്കുകയാണ്. വിദ്യാഭ്യാസ പ്രാപ്യതയാണ് ഇതിന് പ്രധാന കാരണം. പാഠ്യപദ്ധതിയും ബോധനരീതിയും രക്ഷിതാക്കളിലെ അവബോധവും വിദ്യാഭ്യാസത്തിന്റെ സാർവത്രികവൽക്കരണം യാഥാർഥ്യമാക്കി. ഹൈടെക് പഠനവും ഹൈടെക് ക്ലാസ് മുറികളും കേരളത്തിന്റെ പൊതുവിദ്യാലയങ്ങളുടെ മുഖമായി. വിദ്യാഭ്യാസത്തിൽ മതം, ജാതി, സമ്പത്ത്, ലിംഗം തുടങ്ങിയ വിവേചനമില്ല. അവസര തുല്യതയും നീതിയും നമ്മുടെ പൊതു വിദ്യാഭ്യാസത്തിന്റെ യശസ്സുയർത്തി. ഉച്ചഭക്ഷണം, സൗജന്യ പാഠപുസ്‌തകം, യൂണിഫോം തുടങ്ങിയവ കാര്യക്ഷമമായി ലഭ്യമാക്കുന്നു. ചുരുക്കത്തിൽ വിദ്യാർഥി സൗഹൃദ ( Student Friendly) സ്‌കൂൾ അന്തരീക്ഷമാണ് കേരളത്തിൽ. അതിനാൽ സ്‌കൂൾ പ്രായത്തിലുള്ള എല്ലാ കുട്ടികളും സ്‌കൂളിലെത്തുന്നു. അങ്കണവാടി, പ്രീപ്രൈമറി മേഖലകളുടെ പങ്കും എടുത്തു പറയണം. സ്‌കൂളിൽ ചേരുന്ന കുട്ടികളിൽ മഹാഭൂരിപക്ഷവും പ്ലസ്‌ടു പൂർത്തിയാക്കുന്നുവെന്നതും കേരളത്തിന്റെ നേട്ടമാണ്. പൊതുവിദ്യഭ്യാസ യജ്ഞത്തിന്റെ ഭാഗമായി കഴിഞ്ഞ സർക്കാരും ഈ സർക്കാരും നടത്തിയ ഇടപെടലുകളും പ്രത്യേകം എടുത്ത് പറയണം. പൊതു വിദ്യാലയങ്ങളിലേക്കുള്ള കുട്ടികളുടെ ഒഴുക്ക് ഇതിന് തെളിവാണ്.
എന്നാൽ, ബിജെപി ഭരിക്കുന്ന ഏതെങ്കിലും ഒരു സംസ്ഥാനത്ത് ഇത്തരമൊരു വിദ്യാഭ്യാസമേന്മ മോദിക്ക് ചൂണ്ടിക്കാട്ടാനാകുമോ.
നിർമിതബുദ്ധി, റോബോട്ടിക് സാങ്കേതികവിദ്യ
നിർമിതബുദ്ധിയും റോബോട്ടിക് സാങ്കേതികവിദ്യയും ഇന്ന് വിദ്യാർഥികൾ പഠിക്കുന്നുണ്ട്. എന്നാൽ, യുപി മുതൽ ഇവ പഠിപ്പിക്കുന്ന ഏതെങ്കിലും സംസ്ഥാനം ഉണ്ടോ. കേരളമല്ലാതെ. കേരളത്തിൽ കഴിഞ്ഞ അധ്യയന വർഷംമുതൽ ഏഴാം ക്ലാസ് മുതൽ കുട്ടികൾക്ക് ഇത് രണ്ടിലും പരിശീലനം നൽകുകയാണ്. ഇത്തവണ എസ്‌എസ്‌എൽസി പരീക്ഷ എഴുതിയ അഞ്ച് ലക്ഷത്തോളം കുട്ടികൾ ഐടിയിൽ ഇൗ രണ്ട് വിഷയത്തിലും പരീക്ഷ എഴുതി വിസ്‌മയം സൃഷ്‌ടിച്ചു. 2000 ഹൈസ്കൂളിലായി 7000 റോബോട്ടിക് ലാബ് സജ്ജീകരിച്ചു. 29,000 റോബോട്ടിക് കിറ്റും ലഭ്യമാക്കി. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ മെഡിക്കൽ, എൻജിനിയറിങ് തുടങ്ങിയ പ്രവേശന പരീക്ഷകൾക്കായി വിദ്യാർഥികൾക്ക് സൗജന്യ പരിശീലനം നൽകുന്നു.
വ്യാജവാർത്തകൾ തിരിച്ചറിയുന്നതിനായി കുട്ടികൾക്ക് ഡിജിറ്റൽ മീഡിയ ലിറ്ററസി ക്യാമ്പയിൻ സത്യമേവ ജയതേ സംഘടിപ്പിച്ചു. ഇതെല്ലാം കേരളത്തിന്റെമാത്രം പ്രത്യേകതയാണ്.
ഒന്നുമുതൽ 10 വരെയുള്ള പാഠപുസ്തകങ്ങൾ പരിഷ്കരിച്ചു. ഹയർ സെക്കൻഡറി പാഠപുസ്തകങ്ങളും പരിഷ്കരിച്ചു. എല്ലാ പാഠപുസ്തകങ്ങളിലും ഭരണഘടനയുടെ ആമുഖം ഉൾപ്പെടുത്തി.
സർക്കാർ എയ്ഡഡ് സ്കൂളുകളിലെ 45,000 ക്ലാസ് മുറിയിലും ലാബുകളിലും ഐടി സൗകര്യങ്ങൾ ഉറപ്പാക്കി. കൈറ്റിന്റെ നേതൃത്വത്തിൽ നാല് ലക്ഷം അമ്മമാർക്ക് സൈബർ സുരക്ഷാ പരിശീലനം നൽകി. കോവിഡ് കാലത്ത് ലോകമാകെ പകച്ചുപ്പോൾ "ഫസ്റ്റ് ബെൽ' വഴി 18,000 ക്ലാസുകൾ സംപ്രേഷണം ചെയ്തു. ജി-സ്യൂട്ട് പ്ലാറ്റ്‌ഫോം വഴി 20 ലക്ഷം കുട്ടികൾക്ക് ലോഗിൻ സൗകര്യം നൽകി. 1516 പ്രീ-പ്രൈമറി സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന വർണക്കൂടാരം പദ്ധതി നടപ്പാക്കി. വിദ്യാർഥികളിൽ ശാസ്ത്ര അഭിരുചി വളർത്താൻ ടിങ്കറിങ് ലാബുകൾ സ്ഥാപിച്ചു.
സർക്കാർ എയ്ഡഡ് സ്കൂളുകളിലെ 45,000 ക്ലാസ് മുറിയിലും ലാബുകളിലും ഐടി സൗകര്യങ്ങൾ ഉറപ്പാക്കി. കൈറ്റിന്റെ നേതൃത്വത്തിൽ നാല് ലക്ഷം അമ്മമാർക്ക് സൈബർ സുരക്ഷാ പരിശീലനം നൽകി. കോവിഡ് കാലത്ത് ലോകമാകെ പകച്ചുപ്പോൾ "ഫസ്റ്റ് ബെൽ' വഴി 18,000 ക്ലാസുകൾ സംപ്രേഷണം ചെയ്തു. ജി-സ്യൂട്ട് പ്ലാറ്റ്‌ഫോം വഴി 20 ലക്ഷം കുട്ടികൾക്ക് ലോഗിൻ സൗകര്യം നൽകി. 1516 പ്രീ-പ്രൈമറി സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന വർണക്കൂടാരം പദ്ധതി നടപ്പാക്കി. വിദ്യാർഥികളിൽ ശാസ്ത്ര അഭിരുചി വളർത്താൻ ടിങ്കറിങ് ലാബുകൾ സ്ഥാപിച്ചു.
സ്കൂൾ കുട്ടികൾക്കായി ഹെൽത്ത് കാർഡ് നടപ്പാക്കാൻ തീരുമാനിച്ചു. ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി 100 ശതമാനം കുട്ടികളുടെയും ആരോഗ്യ പരിശോധന പൂർത്തിയാക്കി. ഭിന്നശേഷി കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് "ഇൻക്ലൂസീവ് സ്പോർട്സ് മാന്വലിന്' അംഗീകാരം നൽകി. ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഇൻക്ലൂസീവ് സ്പോർട്സ് ഉൾപ്പെടുത്തി. ഗോത്രവിഭാഗം കുട്ടികൾക്കായി "കിനാവ്' പദ്ധതിയും വയനാട്ടിലെ മാതൃകയിൽ 50 സ്കൂളിൽ "സ്പെഷ്യൽ എൻറിച്ച്‌മെന്റ് പ്രോഗ്രാമും' നടപ്പാക്കുന്നു.
43 ലക്ഷം കുട്ടികൾക്ക് സൗജന്യ അപകട/ലൈഫ് ഇൻഷുറൻസ് രാജ്യത്ത് ആദ്യമായി നടപ്പാക്കിയ സംസ്ഥാനവും കേരളമാണ്.
മോദിയെ അലോസരപ്പെടുത്തുന്ന കേരളത്തിന്റെ മതനിരപേക്ഷ വിദ്യാഭ്യാസം
മോദിയെ അലോസരപ്പെടുത്തുന്നത് കേരളത്തിന്റെ മതനിരപേക്ഷ വിദ്യാഭ്യാസമാണ്. രാജ്യത്തെ വിദ്യാഭ്യാസത്തെ കാവിയിൽ മുക്കുന്പോൾ അതിനെതിരെ ശക്തമായ പ്രതിരോധം തീർക്കുന്ന സംസ്ഥാനമാണ് കേരളം. പാഠപുസ്‌തകത്തിലെ വെട്ടിമാറ്റലിനെ പകരം കൂട്ടിച്ചേർക്കൽ ബുക്ക് ഇറക്കി കേരളം പ്രതിരോധിച്ചു.
കേരളത്തിലെ ഹയർ സെക്കൻഡറി മേഖലയിൽ സയൻസ്, ഹ്യൂമാനിറ്റിസ്, കൊമേഴ്‌സ് എന്നീ വിഷയങ്ങൾക്കുള്ള 44 പാഠപുസ്‌തകം എൻസിഇആർടിയുടേതാണ് ഉപയോഗിക്കുന്നത്. 20 എണ്ണം പ്ലസ്‌വണ്ണിന്റേതും 24 എണ്ണം പ്ലസ്‌ടുവിന്റേതുമാണ്. പാഠഭാഗങ്ങളിൽ ആദ്യം എൻസിഇആർടി കൈവച്ചത് ‘യുക്തീകരണ പ്രക്രിയ’യുടെ മറവിലാണ്. ദേശീയ വിദ്യാഭ്യാസ നയം 2020ഉം കോവിഡ് കാലവും ചൂണ്ടിക്കാട്ടി ആറ് മുതൽ 12 വരെയുള്ള ക്ലാസുകളുടെ പാഠപുസ്‌തക ഉള്ളടക്കത്തിൽ എൻസിഇആർടി കൈവച്ചു. പാഠഭാഗങ്ങളുടെ ആവർത്തനം, കാഠിന്യം, ‘നിലവിലെ സാഹചര്യത്തിൽ' പ്രസക്തമല്ലാത്തത് തുടങ്ങിയവയായിരുന്നു വെട്ടലിന് എൻസിഇആർടി ന്യായം പറഞ്ഞത്.
മതനിരപേക്ഷത, ജനാധിപത്യം, ഭരണഘടനാ മൂല്യം, ലിംഗ സൗഹൃദം, ഉൾച്ചേർക്കൽ തുടങ്ങിയവയാണ് കേരളത്തിന്റെ വിദ്യാഭ്യാസത്തിന്റെ മഹത്വം. ഇൗ മഹത്വം മോദിക്കും അദ്ദേഹത്തിന്റെ ആശയം ഉൾക്കൊള്ളുന്നവർക്കും അംഗീകരിക്കാനാകില്ല. അതുകൊണ്ട് കേരളത്തിലെ വിദ്യാഭ്യാസം മോദിക്ക് മേന്മേ കുറഞ്ഞതാകും. അതിൽ അത്‌ഭുതപ്പെടാനില്ല.
അങ്ങനെ സിബിഎസ്‌ഇ സിലബസിൽനിന്ന് 30 ശതമാനംവരെ പാഠഭാഗങ്ങൾ ഒഴിവാക്കി. ചരിത്രം, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്‌സ്, സോഷ്യോളജി എന്നിവയിൽനിന്നാണ് ഏറെ പ്രാധാന്യമുള്ളതും സംഘപരിവാർ ആശയങ്ങൾക്കും നിലപാടുകൾക്കും എതിരുമായ പാഠഭാഗങ്ങൾ വെട്ടിമാറ്റിയതിൽ ഏറെയും. ഗാന്ധി വധം, പരിണാമ സിദ്ധാന്തം, ബാബ്‌റി മസ്‌ജിദ് തകർത്തത്, നോട്ട് നിരോധനം, ഗുജറാത്ത് കലാപം തുടങ്ങിയവയും ഒഴിവാക്കി.
ഫെഡറലിസം, പൗരത്വം, ദേശീയത, മതേതരത്വം എന്നിവ പ്ലസ് വൺ പൊളിറ്റിക്കൽ സയൻസിലെ പാഠപുസ്തകങ്ങളിൽനിന്ന് നീക്കി. പ്ലസ്‌ടുവിൽനിന്ന് ആസൂത്രണ കമീഷൻ, പഞ്ചവത്സര പദ്ധതി, സമ്പദ്‌വ്യവസ്ഥയുടെ സ്വഭാവ വ്യതിയാനം എന്നിവയും നീക്കി. രാജ്യത്തെ ജനങ്ങളെ വഞ്ചിച്ച നോട്ട് നിരോധനത്തെ സംബന്ധിച്ച പാഠഭാഗം പ്ലസ്‌ടു ക്ലാസിലെ ബിസിനസ് സ്റ്റഡീസിൽനിന്ന് നീക്കി. പരിണാമ സിദ്ധാന്തവും വിദ്യാഭ്യാസ മേഖലയുടെ വളർച്ചയും നീക്കി. ജനാധിപത്യം, ജനാധിപത്യം നേരിടുന്ന വെല്ലുവിളി, വൈവിധ്യം, ജാതി, മതം, ലിംഗം തുടങ്ങിയ ഭാഗങ്ങൾ പത്തിലെ സോഷ്യൽ സയൻസിൽനിന്നും ജനാധിപത്യ അവകാശങ്ങളെക്കുറിച്ചും ഇന്ത്യയിലെ ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള ഭാഗങ്ങൾ ഒമ്പതിൽനിന്നും ഒഴിവാക്കി. ആവർത്തന പട്ടിക, അഹിംസ, മുഗൾ ഭരണം, ദേശീയ സ്വാതന്ത്ര്യസമരത്തിലെ നായകൻമാരിൽ മുസ്ലിങ്ങൾ, ഇന്ത്യാ വിഭജനം, അടിയന്തരാവസ്ഥ, വ്യവസായ വിപ്ലവം തുടങ്ങിയ അതിപ്രധാനമായ ഭാഗങ്ങളും നീക്കി. ഇതിന് പിന്നാലെയാണ് സിബിഎസ്‌ഇ, ഐസിഎസ്‌ഇ സിലബസുകളിൽ പ്ലസ്‌ടുവരെ സാമൂഹ്യ ശാസ്‌ത്ര പാഠപുസ്‌തകങ്ങളിൽ ഇന്ത്യ പഠിപ്പിക്കേണ്ട എന്നും ഭാരതം എന്ന് പഠിപ്പിച്ചാൽ മതിയെന്നും തീരുമാനിച്ചത്. പുരാതന ചരിത്രം എന്നതിന് പകരം ക്ലാസിക്കൽ ചരിത്രവും മുഗളൻമാരുടെ ചരിത്രത്തിന് പകരം ഹിന്ദുരാജാക്കൻമാരുടെ ചരിത്രവും ഉപയോഗിക്കാനും തീരുമാനിച്ചു. ഗുജറാത്ത് മുസ്ലിം വംശഹത്യ, മണിപ്പുർ, ജമ്മു കശ്‌മീർ വിഷയങ്ങൾ, ദാരിദ്ര്യം എന്നിവയും ഒഴിവാക്കി. എന്നാൽ, ഇതെല്ലാം ഉൾപ്പെടുത്തിയാണ് കേരളം കൂട്ടിച്ചേർക്കൽ ബുക്ക് ഇറക്കി കുട്ടികളെ പഠിപ്പിക്കുന്നത്.
മതനിരപേക്ഷത, ജനാധിപത്യം, ഭരണഘടനാ മൂല്യം, ലിംഗ സൗഹൃദം, ഉൾച്ചേർക്കൽ തുടങ്ങിയവയാണ് കേരളത്തിന്റെ വിദ്യാഭ്യാസത്തിന്റെ മഹത്വം. ഇൗ മഹത്വം മോദിക്കും അദ്ദേഹത്തിന്റെ ആശയം ഉൾക്കൊള്ളുന്നവർക്കും അംഗീകരിക്കാനാകില്ല. അതുകൊണ്ട് കേരളത്തിലെ വിദ്യാഭ്യാസം മോദിക്ക് മേന്മേ കുറഞ്ഞതാകും. അതിൽ അത്‌ഭുതപ്പെടാനില്ല.











0 comments