പുതുവേ​ഗം: വ്യവസായം പറഞ്ഞതിനുമപ്പുറം

cm  progress.
avatar
സ്വന്തം ലേഖകൻ

Published on May 24, 2025, 07:16 AM | 3 min read

തിരുവനന്തപുരം: ലക്ഷ്യമിട്ടതിന്റെ പതിന്മടങ്ങ്‌ നേട്ടമാണ്‌ വ്യവസായ വകുപ്പ്‌ കൈവരിച്ചത്‌. ● ഈസ്‌ ഓഫ്‌ ഡൂയിങ്‌ ബിസിനസിൽ രാജ്യത്ത്‌ ഒന്നാം റാങ്ക്‌ കരസ്ഥമാക്കി.

● സംരംഭക വർഷം പദ്ധതിയിൽ 3,46,980 പുതിയ സംരംഭം ആരംഭിച്ചു. ● ഇതുവഴി 22,263 കോടിയുടെ നിക്ഷേപവും 7,36,189 തൊഴിലും സൃഷ്ടിച്ചു. ● പൊതുമേഖലാ സ്ഥാപനങ്ങളുടെ വിപുലീകരണത്തിനും വൈവിധ്യവൽക്കരണത്തിനുമായി 8,467 കോടിയുടെ മാസ്‌റ്റർ പ്ലാൻ തയ്യാറാക്കി. ● കെൽട്രോൺ പുനരുദ്ധാരണത്തിന്‌ 395 കോടി രൂപയുടെ മാസ്‌റ്റർ പ്ലാൻ ● ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ പ്ലാന്റ്‌ കെൽട്രോൺ ആരംഭിച്ചു. ● 33 സ്വകാര്യ വ്യവസായ പാർക്കുകൾക്ക്‌ അംഗീകാരം നൽകി. ● ടെക്‌നോപാർക്കിൽ ബ്രിഗേഡിന്റെ ഐടി പാർക്കും ഇൻഫോപാർക്കിൽ ജിയോയുടെ ഐടി പാർക്കും സ്ഥാപിക്കും. ● ആമ്പല്ലൂരിൽ ഇലക്‌ട്രോണിക്‌ ഹാർഡ്‌വെയർ പാർക്ക്‌ സ്ഥാപിക്കാൻ 21.05 ഏക്കർ ഭൂമി ഏറ്റെടുക്കുന്നു. ● സ്‌പെയ്‌സ്‌ പാർക്കിന്‌ ടെൻഡർ നടപടി പൂർത്തിയായി. ● ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കാമ്പസിൽ 25 കോടി മുതൽ മുടക്കിൽ ഹൈബ്രിഡ്‌ ഡാറ്റാ സെന്റർ സ്ഥാപിക്കുന്ന പദ്ധതിക്ക്‌ അംഗീകാരമായി. ● തോന്നയ്‌ക്കൽ ലൈഫ്‌ സയൻസ്‌ പാർക്കിൽ 14 കമ്പനി പ്രവർത്തനമാരംഭിച്ചു. ● അഡ്‌മിൻ ബ്ലോക്ക്‌, ബയോടെക്‌ ലാബ്‌, ലബോറട്ടറി എന്നിവ പ്രവർത്തന സജ്ജമാക്കി.

● മെഡിക്കൽ ഉപകരണ പാർക്കിന്റെ നിർമാണം പുരോഗമിക്കുന്നു. ● കെഎസ്‌ഡിപിയിൽ നോൺബീറ്റാ ലാക്ടം മരുന്നുകളുടെ നിർമാണത്തിന്‌ പ്ലാന്റ്‌ പൂർത്തിയാക്കി ഉൽപ്പാദനം ആരംഭിച്ചു. ● കാൻസർ ചികത്സ മരുന്നുകൾ നിർമിക്കാൻ ആലപ്പുഴയിൽ 255 കോടി ചെലവിൽ ഓങ്കോളജി പാർക്ക്‌ ഉടൻ സ്ഥാപിക്കും. ● കേരള റബർ ലിമിറ്റഡ്‌ രൂപീകരിച്ച്‌ ഒന്നാംഘട്ട പ്രവർത്തനം പുരോഗമിക്കുന്നു. ● റബർ അധിഷ്‌ഠിത വ്യവസായം പ്രോത്സാഹിപ്പിക്കാൻ 253 കോടി ചെലവിൽ അടിസ്ഥാന സൗകര്യ വികസനവും ഊർജിതമാക്കി. തൊടുപുഴ മുട്ടത്ത്‌ സ്‌പൈസസ്‌ പാർക്കിന്റെ ഒന്നാംഘട്ടം പൂർത്തിയായി. ● വയനാട്‌ കോഫി പാർക്കിന്‌ സ്ഥലം ഏറ്റെടുക്കൽ പുരോഗമിക്കുന്നു. ● ട്രാക്കോ കേബിളിന്റെ ഉൽപ്പാദന ശേഷി 6000 എംടിയിൽനിന്ന്‌ 9,000 എംടിയാക്കി ● മലബാർ സിമന്റ്‌സിന്റെ പുതിയ ഉൽപ്പന്നമായ മലബാർ ഡ്രൈ മിക്‌സ്‌ സിമന്റ്‌ പ്ലാസ്‌റ്റർ വിപണിയിലിറക്കി

● കേരള സെറാമിക്‌സിന്റെ പ്ലാന്റ്‌ നവീകരിച്ച്‌ പ്രതിമാസ ഉൽപ്പാദനം 1220 ടണ്ണായി ●കേരള ഓട്ടോ മൊബൈൽസിൽ ഇ ഓട്ടോയുടെയും ഇ കാർട്ടിന്റെയും ഉൽപ്പാദനം ആരംഭിച്ചു. ഇ സ്‌കൂട്ടർ ഉൽപ്പാദനത്തിന്‌ നടപടി ● വിളപ്പിൽശാലയിൽ ഇലക്‌ട്രിക്‌ വാഹന ഗവേഷണ വ്യവസായ പാർക്ക്‌ ഡിസംബറിൽ ● കൊച്ചി–- ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി യൂണിറ്റുകൾ ആരംഭിക്കാവുന്ന നിലയിലേക്കെത്തി. ● വിഎസ്‌എസ്‌സി, സിഡാക്‌, ടൈറ്റാനിയം, ട്രസ്‌റ്റ്‌ പാർക്ക്‌ എന്നിവ ചേർന്ന്‌ ലിഥിയംടൈറ്റനേറ്റ്‌ ബാറ്ററി ഉൽപ്പാദിപ്പിക്കാനുള്ള പ്രവർത്തനം ആരംഭിച്ചു.


പ്രവാസികളെ 
ചേർത്തുപിടിച്ച്‌

● ട്രിപ്പിൾ വിൻ പ്രോഗ്രാം വഴി ജർമനിയിലേക്ക്‌ 610 നഴ്‌സുമാരെ റിക്രൂട്ട്‌ ചെയ്‌തു ● 1920 പേർക്ക്‌ നോർക്ക വഴി വിദേശ തൊഴിൽ ലഭ്യമാക്കി ● വിദേശ ഭാഷാ പരിശീലനം നൽകുന്നതിനായി നോർക്ക ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഫോർ ഫോറിൻ ലാംഗ്വേജ്‌ പ്രവർത്തനം ആരംഭിച്ചു ● പ്രവാസി മലയാളികളുടെ വിവര ശേഖരണത്തിനായി ലോ കേരളം പോർട്ടൽ വികസിപ്പിച്ചു ● നാല്‌ ലോക കേരളസഭ സമ്മേളനങ്ങൾ സംഘടിപ്പിച്ചു. അഞ്ചാം ലോക കേരള സഭ ജനുവരിയിൽ ● പ്രവാസികൾക്കായി സാന്ത്വന പദ്ധതി നടപ്പാക്കി ● സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രവസികളുടെ മക്കൾക്ക്‌ ഉന്നത വിദ്യാഭ്യാസത്തിന്‌ സ്‌കോളർഷിപ്പ്‌ ● പ്രവാസികൾക്ക്‌ 7000 രൂപവരെ മാസം പെൻഷൻ ലഭിക്കുന്ന പദ്ധതി നടപ്പാക്കി.


കശുവണ്ടി 
വ്യവസായം

● കശുവണ്ടി വ്യവസായ മേഖലയിൽ 561 പേർക്ക് പുതുതായി തൊഴിൽ നൽകി. 415 കട്ടിങ്‌ തൊഴിലാളികൾക്ക് ജോലി നൽകുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചു. ● കശുവണ്ടി വികസന കോർപ്പറേഷനും ക്യാപെക്സും വഴി 785 പേർക്ക്തൊഴിൽ നൽകി. മിനിമം കൂലി 23 ശതമാനം വർധിപ്പിച്ചു ● 2024–--25 സാമ്പത്തിക വർഷം കശുമാവ് കൃഷി പ്രോത്സാഹനത്തിന് നോർമൽ ഡെൻസിറ്റി, ഹൈഡെൻസിറ്റി, അൾട്രാ ഹൈ ഡെൻസിറ്റി എന്നീ നൂതന കൃഷി രീതികൾ അവലംബിച്ചു ● 2009.09 ഹെക്ടർ കൃഷിക്കായി 5,11,192 കശുമാവ് തൈകൾ സൗജന്യമായി നൽകി.

കൈത്തറി ●

കൈത്തറി തൊഴിലാളികൾക്ക്‌ പുതുജീവിതം പകർന്ന്‌ സ്കൂൾ കൈത്തറി യൂണിഫോം പദ്ധതി. ഒമ്പത്‌ ലക്ഷം കുട്ടികൾക്കായി 40 ലക്ഷം മീറ്റർ യൂണിഫോം തുണിയുടെ ഉൽപ്പാദനം പുരോഗമിക്കുന്നു. 6,152 നെയ്ത്തുകാർക്ക്‌ ജോലി ഉറപ്പാക്കി ● ഉൽപ്പന്നങ്ങളുടെ നിലവാരം ഉറപ്പുവരുത്താനും വിപണി മെച്ചപ്പെടുത്താനും "കേരള കൈത്തറി മുദ്ര' തയ്യാറാക്കി. 34 സംഘങ്ങൾ രജിസ്റ്റർ ചെയ്തു. ● പുതിയ ഡിസൈൻ ഷർട്ടുകൾ ഹാന്റെക്സ് വിപണിയിലിറക്കി ● നാല്‌ഡിസൈൻ സ്റ്റുഡിയോകൾ പുതുതായി സ്ഥാപിക്കും ഖാദി ● 3,283 ഖാദി യൂണിറ്റുകൾ ആരംഭിച്ചു. 11,752 തൊഴിലവസരം സൃഷ്ടിച്ചു



deshabhimani section

Related News

View More
0 comments
Sort by

Home