print edition രണ്ടുംകൽപ്പിച്ച് സുധാകരൻ

പ്രത്യേക ലേഖകൻ
Published on Apr 19, 2026, 12:30 AM | 1 min read
തിരുവനന്തപുരം: കോൺഗ്രസ് തമ്മിലടിയിൽ കെ സി വേണുഗോപാലിനുവേണ്ടി പുതിയ കരുനീക്കവുമായി കെ സുധാകരൻ. ഡൽഹിയിൽ പാർലമെന്റിൽ വച്ച് എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയെ കണ്ട സുധാകരൻ കേരളനേതൃത്വം വേണുഗോപാലിനെ ഏൽപ്പിക്കണമെന്ന് അറിയിച്ചു. മുഖ്യമന്ത്രി ചർച്ച നടക്കുന്നതിൽ തെറ്റില്ലെന്നും ഫെയ്‌സ്‌ബുക്ക് കുറിപ്പിന് പിന്നാലെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഏകപക്ഷീയമായി കാര്യങ്ങൾ തീരുമാനിക്കുന്ന വി ഡി സതീശനാണ് എംപി മാർക്ക് സീറ്റ് കിട്ടാതാക്കിയത്. ഇതിൽ ഒരു വിഭാഗം നേതാക്കൾ കടുത്ത രോഷത്തിലാണ്. നിലപാട് പല എംപിമാരും പരസ്യമാക്കുകയുംചെയ്തു. എം കെ രാഘവൻ സണ്ണി ജോസഫിനും സതീശനും എതിരെ ഗുരുതര ആരോപണം ഉന്നയിച്ചിട്ടും മറുപടി പറയാൻ നേതൃത്വം തയ്യാറായിട്ടില്ല. വി ഡി സതീശനെതിരായ കൂട്ടായ്മയിൽ എം കെ രാഘവനടക്കമുള്ള നേതാക്കൾ അണിനിരക്കുന്നുണ്ട്.
സീറ്റ് മോഹിച്ചിരുന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി തുടങ്ങിയവരും ചതിക്കപ്പെട്ടു എന്ന വികാരത്തിലാണ്. എംപിമാർ മത്സരിക്കുന്ന കാര്യത്തിൽ ഹൈക്കമാൻഡ് ഒരു തീരുമാനവും എടുത്തിരുന്നില്ല. കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും ചേർന്ന് ‘ഹൈക്കമാൻഡ് പറഞ്ഞു’വെന്ന കള്ളം പ്രചരിപ്പിക്കുകയായിരുന്നു.
അഞ്ച് ജില്ല തൂത്തുവാരുമെന്ന വി ഡി സതീശന്റെ വാദത്തെ ഷാഫി പറമ്പിൽ തള്ളി. നയിക്കാൻ വേണുഗോപാലാണ് യോഗ്യൻ എന്ന പ്രചാരണമാണ് ഷാഫി നടത്തുന്നത്. മുതിർന്ന നേതാവായ തിരുവഞ്ചൂർ രാധാകൃഷ്ണനുവേണ്ടിയും ഒരുവിഭാഗം രംഗത്തിറങ്ങി.










0 comments