ad
Deshabhimani

ദുരിതപ്പെയ്ത്തിലും മുഖ്യമന്ത്രിയുടെ നുണപ്പെയ്ത്ത്

അബദ്ധ ന്യായീകരണങ്ങളും ആക്ഷേപവുമായി നാലാംനാൾ മുഖ്യമന്ത്രി രം​ഗത്ത്

V D Satheesan

വി ഡി സതീശൻ

വെബ് ഡെസ്ക്

Published on Aug 03, 2026, 02:35 PM | 1 min read

തിരുവനന്തപുരം: പേമാരിയുടെ കൊടും ദുരിതത്തിൽ ശ്വാസംമുട്ടുന്ന കേരള ജനതയോട്‌ തരിമ്പും അലിവില്ലാത്ത വിചിത്ര പ്രതികരണങ്ങളുമായി മുഖ്യമന്ത്രി വി ഡി സതീശന്റെ വാർത്താസമ്മേളനം. കനത്തമഴയും വെള്ളപ്പൊക്കവും കാരണം കേരളം കെടുതിയിലാഴ്‌ന്നതിന്റെ നാലാം നാളാണ്‌ മ‍ൗനംവെടിഞ്ഞ്‌ മുഖ്യമന്ത്രി പ്രതികരിച്ചത്‌. ദുരിതാശ്വാസപ്രവർത്തനങ്ങളിൽ സർക്കാരിന്റെ കടുത്ത അനാസ്ഥയും ഇ‍ൗ അടിയന്തരസാഹചര്യത്തിൽ മുഖ്യമന്ത്രി വിരുന്നിനും ജ്വുല്ലറി–ഹോട്ടൽ ഉദ്‌ഘാടനങ്ങളിലും വ്യാപൃതനായതും വലിയ ആക്ഷേപത്തിന്‌ കാരണമായിരുന്നു.


കൊച്ചിയിലേക്ക്‌ ഹെലിക്കോപ്‌റ്ററിൽ പറന്നത്‌ നിക്ഷേപകരുമായുള്ള ചർച്ചയ്‌ക്കാണെന്നായിരുന്നു ന്യായീകരണം.


കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്‌ സർക്കാർ അവഗണിച്ചതിനെയും കൊച്ചിയിലേക്ക്‌ സ്വകാര്യാവശ്യത്തിന്‌ ഹെലിക്കോപ്റ്ററിൽ പറന്നതും വിരുന്നു സൽക്കാരവുമെല്ലാം വസ്‌തുതയ്‌ക്ക്‌ നിരക്കാത്തവാദങ്ങളുമായി ന്യായീകരിക്കാനാണ്‌ മുഖ്യമന്ത്രി ശ്രമിച്ചത്‌. പതിവുപോലെ തെറ്റുകൾ ചൂണ്ടിക്കാട്ടിയവരെ ആക്ഷേപിക്കാനും വി ഡി സതീശൻ കൂടുതൽ സമയം ചെലവഴിച്ചു.


കൊച്ചിയിലേക്ക്‌ ഹെലിക്കോപ്‌റ്ററിൽ പറന്നത്‌ നിക്ഷേപകരുമായുള്ള ചർച്ചയ്‌ക്കാണെന്നായിരുന്നു ന്യായീകരണം. എന്നാൽ, ഏതു നിക്ഷേപകരെയാണ്‌ കണ്ടെതെന്നു ചോദിച്ചപ്പോൾ ഉരുണ്ടുകളിച്ചു. അവരെ ഇതിലേക്ക്‌ വലിച്ചിഴക്കേണ്ടെന്ന തൊടുന്യായവും. മുൻ മുഖ്യമന്ത്രി ഹെലിക്കോപ്റ്ററിൽ പോയതിനെ കുറ്റപ്പെടുത്തിയത്‌ ഓർമിപ്പിച്ചപ്പോൾ, അങ്ങനെ പറഞ്ഞില്ലെന്ന പച്ചക്കള്ളവും തട്ടിവിട്ടു.


ദുരിതാശ്വാസം ഏകോപിപ്പിക്കുന്നതിൽ പ്രശ്‌നമുണ്ടെന്ന ഗ‍ൗരവമുള്ള ചോദ്യവും അവഗണിച്ചു. ഫോണിലൂടെ എല്ലാം ഏകോപനം നടത്തിയെന്ന് മാത്രമായിരുന്നു മറുപടി. ഇ‍ൗ പ്രതിസന്ധികൾക്കിടയിൽ ചിരിയും കളിയുമായി വിരുന്നിൽ പങ്കെടുത്തത്‌ ശരിയാണോ എന്നു ചോദിച്ചപ്പോൾ, ഞാനൊന്ന്‌ ഭക്ഷണം കഴിച്ചതാണോ തെറ്റെന്ന മറുചോദ്യമായിരുന്നു. എന്നാൽ, ഞാൻ ഇനി ഭക്ഷണം കഴിക്കുന്നില്ലെന്ന്‌ പറഞ്ഞ്‌ ചോദിച്ചവർക്കു നേരെ പരിഹാസവും ഉണ്ടായി. സാമൂഹ്യ മാധ്യമങ്ങൾ ഉൾപ്പെടെയുള്ളവർ തന്നെ കുറിച്ച്‌ കള്ളം പ്രചരിപ്പിക്കുകയാണെന്ന പതിവ്‌ ആരോപണവും നിരത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home