print edition നാട് വിൽപ്പനയ്‌ക്ക്; പിന്തുണച്ച് മാധ്യമങ്ങൾ

ഒ വി സുരേഷ്
Published on Jul 09, 2026, 12:00 AM | 1 min read
ജനുവരി 29നാണ് എൽഡിഎഫ് സർക്കാർ അവസാന ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചത്. പൊതുമേഖലയ്‌ക്ക് ഉൗന്നലും വികസനവും ക്ഷേമവുമായിരുന്നു നയം. യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ 19ന്. വീര്യംകുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി. ഉന്നത വിദ്യാഭ്യാസമേഖലയിലും വിദേശ സ്വകാര്യ സർവകലാശാല.
തുടർച്ചയായി 10 വർഷം കരിമണൽ ഖനനമേഖലയിൽനിന്ന് എൽഡിഎഫ് സർക്കാർ അകറ്റിനിർത്തിയ സ്വകാര്യ മേഖലയ്‌ക്ക് വ്യവസായ നിക്ഷേപം എന്ന പേരിൽ കടന്നുവരാൻ അവസരം, നെടുമ്പാശേരി വിമാനത്താവളവും അദാനിക്ക് തീറെഴുതാൻ ശ്രമം, കേരളത്തിന്റെ ഭൂപരിഷ്‌കരണനിയമം അട്ടിമറിക്കുന്നു എന്നിവയായിരുന്നു ആ ബജറ്റിലെ സവിസേഷത.
രണ്ട് സർക്കാരുകളുടെയും ബജറ്റുകളെ മാധ്യമങ്ങൾ സമീപിച്ചതെങ്ങനെയെന്നത് ഗവേഷണ വിഷയമാക്കാൻ മാത്രം ബൃഹത്തായ വിഷയം. വിഴിഞ്ഞം തുറമുഖത്തിൽ അദാനി ഗ്രൂപ്പിനുള്ള 49 ശതമാനം ഓഹരി എംഎസ്‌സി കപ്പൽ കമ്പനിക്ക് കൈമാറാനുള്ള തീരുമാനം പെട്ടെന്നുണ്ടായതല്ല. ആസൂത്രിതമായി ഭരണ– ഉദ്യോഗസ്ഥ തലങ്ങളിൽ സാഹചര്യമൊരുക്കി. വിവാദങ്ങളിൽനിന്ന് സർക്കാരിനെ മറച്ചുവച്ചു. അതേസമയം സിപിഐ എമ്മിലും എൽഡിഎഫിലും പ്രതിസന്ധി എന്ന നിലയിൽ പുതിയ വാർത്തകൾ ചമയ്‌ക്കുന്ന തിരക്കിലായി മാധ്യമങ്ങൾ.
കേൾക്കാത്ത രോഗങ്ങൾ .....
‘പണ്ടൊരു ചൊല്ലുണ്ട്. എരണം കെട്ടവൻ നാട് ഭരിച്ചാൽ നാട് മുടിയും. ഓണം ആഘോഷിച്ചിട്ട് കാലം മറന്നു. ഇതുവരെ കേൾക്കാത്ത രോഗങ്ങൾ... നിപാ. വവ്വാൽ ആണത്രേ നിപാ പരത്തുന്നത്. കെ കരുണാകരനും എ കെ ആന്റണിയും ഉമ്മൻചാണ്ടിയും ഭരിച്ചിരുന്നപ്പോൾ വവ്വാൽ ഉണ്ടായില്ലേ? ഇപ്പോൾ എന്താണ് നിപാ ഉണ്ടാകാൻ കാരണം? ഭരിക്കുന്നവൻ ശരിയല്ല.’–2021 ഡിസംബർ 28ന് കൊച്ചിയിലായിരുന്നു കെ മുരളീധരന്റെ പ്രസംഗം.
മുരളീധരൻ ഇപ്പോൾ ആരോഗ്യമന്ത്രിയാണ്. കോഴിക്കോട് വീണ്ടും നിപായുണ്ടായി. ‘ആരോഗ്യം വെന്റിലേറ്ററിൽ’ എന്നായിരുന്നു കഴിഞ്ഞ സർക്കാരിന്റെ കാലത്തെ മാധ്യമപ്രചാരണം. യുഡിഎഫ് വന്നതോടെ ചികിത്സാപ്പിഴവ് ആവർത്തിക്കുന്നു. പക്ഷേ, മാധ്യമങ്ങൾക്ക് സംസാരശേഷി നഷ്‌ടപ്പെട്ടു. രണ്ടു സർക്കാരുകളോടുള്ള മാധ്യമസമീപനം വ്യക്തം. ആരോഗ്യമേഖലയിലേക്കുള്ള വൻകിട കുത്തക കമ്പനികളുടെ കടന്നുവരവിന് അവസരമൊരുക്കാൻ ലക്ഷ്യമിട്ടാണ് പൊതുജനാരോഗ്യമേഖലയെ അപകീർത്തിപ്പെടുത്തിയത്.










0 comments