ad
Deshabhimani

print edition ഇന്ധന വില വർധന; നിരക്ക്‌ വർധിപ്പിക്കാൻ 
അന്തർ സംസ്ഥാന 
സ്വകാര്യബസ് ഉടമകൾ

Private bus.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 19, 2026, 12:00 AM | 1 min read

കൊച്ചി: ഇന്ധനവില വർധിപ്പിച്ചതോടെ നിരക്കുവർധനയ്‌ക്കൊരുങ്ങി അന്തർ സംസ്ഥാന സ്വകാര്യ ബ സ്‌ ഓപ്പറേറ്റർമാർ. ലക്ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷന്റെ കീഴിൽ കേരളത്തിൽനിന്ന് ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾക്കാണ്‌ യാത്രാനിരക്ക്‌ വർധിപ്പിക്കാൻ നീക്കം. എറണാകുളം–ബംഗളൂരു എസി സ്ലീപ്പറിന്‌ 900 മുതൽ 1600 രൂപവരെയാണ് ഇ പ്പോഴത്തെ നിരക്ക്‌. അവധിദിനങ്ങളിൽ 2500 രൂപവരെ ചിലർ ഈടാക്കുന്നുണ്ട്‌.


ചെന്നൈ എസി സ്ലീപ്പർ ബസി ൽ 1250 രൂപമുതലാണ് നിരക്ക്. യാത്രക്കാരുടെയും ഡീസൽ ലഭ്യതയുടെയും കുറവ്‌ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് ലക്ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി മനീഷ് ശശിധരൻ പറഞ്ഞു. ഐടി മേഖലയിലുള്ളവരാണ് കൂടുതലായും ദീർഘദൂര ബസുകളെ ആശ്രയിക്കുന്നത്.


മിക്ക സ്ഥാപനങ്ങളും വർക്‌ ഫ്രം ഹോമിലേക്ക് മാറിയതോടെയാണ്‌ യാത്രക്കാർ കുറഞ്ഞത്‌. ചില പമ്പുകളിൽ ഡീസൽ ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. നിരക്ക് വർധനയല്ലാതെ മറ്റു മാർഗങ്ങളില്ലെന്നാണ് ബസ് ഉടമകളുടെ വാദം. ദീർഘദൂര സ്വകാര്യ ബസുകൾ സാധാരണ നിരക്കിനേക്കാൾ ഉയർന്ന നിരക്ക്‌ ഇ‍ൗടാക്കുന്നുവെന്ന്‌ യാത്രക്കാർ പരാതിപ്പെടുന്നു. ആഘോഷക്കാലം കഴിഞ്ഞിട്ടും നിരക്ക് കുറയ്ക്കുന്നില്ല.


​വലഞ്ഞ് ഓൺലൈൻ ഡെലിവറി തൊഴിലാളികളും


​ഇന്ധന വിലവർധന വലിയ ബാധ്യതയാണ് ഓൺലൈൻ ഡെലിവറി തൊഴിലാളികൾക്ക്‌ ചുമത്തിയത്. ബൈക്കുകളിൽ ദിവസവും കിലോമീറ്ററുകളോളം സഞ്ചരിക്കുന്നവർക്ക് അധ്വാനത്തിന്റെ വലിയൊരു പങ്ക് ഇന്ധനത്തിനായി ചെലവിടേണ്ടിവരുന്നു.


വേതനവും കിലോമീറ്റർ അലവൻസുകളും കമ്പനികൾ വർധിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. താൽക്കാലിക ആശ്വാസത്തിന് ആപ് അധിഷ്ഠിത കമ്പനികൾ പ്രത്യേക ഇന്ധന അലവൻസ് നൽകണം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home