ഓണാഘോഷത്തിനിടെ നിയമസഭാ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: ഓണാഘോഷത്തിനിടെ നിയമസഭയിലെ ഡെപ്യൂട്ടി ലൈബ്രേറിയൻ ജുനൈസ് അബ്ദുള്ള (46) കുഴഞ്ഞുവീണ് മരിച്ചു. തിങ്കൾ വൈകിട്ട് മൂന്നരയോടെ നിയമസഭയിലെ ശങ്കര നാരായണൻ തന്പി ഹാളിൽ നൃത്ത പരിപാടിക്കിടെയായിരുന്നു കുഴഞ്ഞുവീണത്. ഉടൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. രാവിലെ മുതൽ നിയമസഭയിലെ ഓണാഘോഷപരിപാടിയിൽ സജീവമായിരുന്നു ജുനൈസ്.
കാറ്റലോഗ് അസിസ്‌റ്റന്റായാണ് ജോലിയിൽ പ്രവേശിച്ചത്. പി വി അൻവർ എംഎൽഎയുടെ പേഴ്‌സൺ അസിസ്‌റ്റന്റായി പ്രവർത്തിച്ചിരുന്നു. നന്തൻകോട് സർക്കാർ ക്വാർട്ടേഴ്‌സിലായിരുന്നു താമസം. വയനാട് സുൽത്താൻബത്തേരി സ്വദേശിയാണ്. ഉപ്പ: പരേതനായ കുഞ്ഞബ്ദുള്ള. ഉമ്മ: ആയിഷ വടക്കോടൻ. ഭാര്യ: റസീന (അധ്യാപിക, തിരുവനന്തപുരം). മക്കൾ: നജാദ് അബ്ദുള്ള, നിഹാദ് അബ്ദുള്ള. സഹോദരങ്ങൾ: ഷഹർബാൻ, റിസാനത്ത് സലീം, നാസർ (കുവൈത്ത്), ആരിഫ (ബത്തേരി എംഇഎസ് ആശുപത്രി), റസീന (ഫോറസ്റ്റ് റിസർച്ച് സെന്റർ, തിരുവനന്തപുരം). മൃതദേഹം നിയമസഭ ഓഫീസിലെ പൊതുദർശനത്തിനുശേഷം ചൊവ്വാഴ്ച രാത്രിയോടെ ബത്തേരിയിലെ വീട്ടിലെത്തിക്കും. ബത്തേരി ചുങ്കം കബറിസ്ഥാനിൽ കബറടക്കും.









0 comments