print edition ഒടുവിൽ ‘ഉള്ളത് പറഞ്ഞു’

‘തോട്ടിൻകരയിൽ വിമാനമിറങ്ങാൻ താവളമുണ്ടാക്കും’ എന്ന പഴയ സിനിമാഗാനം ഓർമിപ്പിച്ച് ചോദ്യങ്ങളും ഏവിയേഷൻ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ മറുപടിയും. ‘ഏതായാലും പുതിയ വിമാനത്താവളമില്ല, ഉള്ളത് പറയണമല്ലോ’ ഭരണപക്ഷത്തുള്ളവർക്കുവരെ ചിരിപൊട്ടിക്കാണും. ഉള്ളത് പറയുംപോലും.
അദാനിയും ബക്കാഡിയും മറ്റുമാണ് മുഖ്യസ്പോൺസർമാർ എന്ന കാര്യത്തിൽ ‘ഉള്ളത് പറഞ്ഞു’കൊണ്ടാണ് 16ാം നിയമസഭയുടെ ആദ്യ സമ്മേളനം സമാപിച്ചത്.
സർക്കാർ ഫണ്ട് വെട്ടിക്കുറച്ചതിനാൽ നട്ടംതിരിയുന്ന തദ്ദേശസ്ഥാപനങ്ങളുടെ അവസ്ഥ വിവരിച്ച് അടിയന്തരപ്രമേയ നോട്ടീസ് നൽകിയത് ജി ആർ അനിൽ. മുഖ്യമന്ത്രി ഒറ്റച്ചോദ്യം. ‘നിങ്ങൾ സ്പിൽ ഓവറിന് പണം മാറ്റി വച്ചിരുന്നോ? പിന്നെങ്ങനെ കൊടുക്കും? ’ വി സാംബശിവന്റെ കഥാപാത്രം ചോദിച്ചപോലെ ‘കാറ് ബുക്ക് ചെയ്തിട്ട്, ബുക്കെവിടേ ’എന്ന മട്ട്.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സംസാരിച്ചപ്പോഴാണ് സഭയിലെ പുതിയ അംഗങ്ങൾക്ക് കാര്യം മനസിലായത്. അങ്ങനെയൊരു ശീലമില്ലെന്നും തികയാതെ വരുമ്പോൾ ആവശ്യമായ പണം അനുവദിക്കുന്നതാണ് പതിവെന്നും അദ്ദേഹം പറഞ്ഞു.
വീര്യംകുറഞ്ഞ മദ്യത്തിന് വലിയ നികുതിയിളവ് നൽകുന്ന ധനബില്ലിനെ ന്യായീകരിക്കാൻ കർണാടകത്തിലെ മദ്യനയവും ലോകാരോഗ്യ സംഘടനയുടെ പഠനവുംവരെ മുഖ്യമന്ത്രി വിവരിച്ചു. പക്ഷെ, ഒരുകാര്യം മുക്കി. കർണാടകത്തിലെ മദ്യക്കമ്പനികൾ തന്നെയാണ് വിതരണവും വിൽപ്പനയും നികുതി ഘടനപോലും തീരുമാനിക്കുന്നതെന്ന സത്യം.
കേരളത്തിൽ അതാണോ സ്ഥിതി? സർക്കാർ തീരുമാനിക്കാതെ മദ്യക്കമ്പനിക്ക് കടന്നുകയറാനാകില്ല. പിന്നെ, സർക്കാരിന്റെ ശോഭ കെടുത്താൻ നടക്കുന്ന ചിലരോട് വീര്യത്തോടെ മറുപടി ‘അവരെ വകവയ്ക്കില്ല’എന്ന്. വി എം സുധീരൻ തന്റെ ഗുരുവാണെന്നൊക്കെ സതീശൻ പണ്ട് തള്ളിയിരുന്നു. മറന്നുകാണും.











0 comments