print edition നിയമസഭയിൽ പ്രമേയം; എഫ്സിആർഎ ഭേദഗതി പിൻവലിക്കണം

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ എഫ്സിആർഎ ചട്ടഭേദഗതികൾ പിൻവലിക്കണമെന്ന് കേരള നിയമസഭ ആവശ്യപ്പെട്ടു. രണ്ട് ബിജെപി അംഗങ്ങളുടെ എതിർപ്പ് മറികടന്ന് 111 പേരുടെ പിന്തുണയോടെ പ്രമേയം അംഗീകരിച്ചു. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി വി ഡി സതീശനാണ് പ്രമേയം അവതരിപ്പിച്ചത്.
എഫ്സിആർഎ നിയമ ഭേദഗതി കേരളത്തിലെ സാമൂഹിക, ആരോഗ്യ, വിദ്യാഭ്യാസ, കാരുണ്യ മേഖലകളിലെ സന്നദ്ധ-സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് പ്രമേയത്തിൽ പറഞ്ഞു. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ക്ഷേമം, വിദ്യാഭ്യാസം, ആരോഗ്യം, അശരണർക്ക് ചികിത്സാ സഹായം, ഭിന്നശേഷിക്കാരുടെ പുനരധിവാസം, ദുരന്തനിവാരണ പ്രവർത്തനം എന്നിവയിൽ രജിസ്റ്റർചെയ്‌ത സന്നദ്ധ സംഘടനകൾ സർക്കാർ സംവിധാനങ്ങൾക്ക് വപിന്തുണയേകുന്നു.
സുതാര്യത ഉറപ്പാക്കാനെന്നപേരിൽ വരുത്തിയ ഭേദഗതി സിവിൽ സൊസൈറ്റി സംഘടനകളുടെ സ്വയംഭരണാവകാശത്തെയും പ്രവർത്തന സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കും. ഭരണഘടനയുടെ അനുച്ഛേദം 19, 20, 25 എന്നിവയിലെ വ്യവസ്ഥകൾ ലംഘിക്കുന്നതും ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധവുമാണിത്– പ്രമേയത്തിൽ പറഞ്ഞു. പ്രതിപക്ഷത്തുനിന്ന് പി പ്രസാദ് അവതരിപ്പിച്ച ഭേദഗതി ഉൾപ്പെടുത്തി. ബിജെപിയിലെ വി മുരളീധരന്റെ മൂന്ന് ഭേദഗതിയും തള്ളി.











0 comments