ad
Deshabhimani

പശുവോ പ്രതിപക്ഷമോ ‘പാർക്കിൽ ’

farmers
avatar
സി കെ ദിനേശ്‌

Published on Feb 24, 2026, 12:04 AM | 1 min read

കർഷകർക്കുള്ള ഇൻസന്റീവ്‌ വർധിപ്പിക്കരുതെന്ന കേന്ദ്രനിർദേശത്തെ കുറിച്ചായിരുന്നു ചോദ്യം. കർഷകസംഘം നേതാവ്‌ കൂടിയായിരുന്ന ധനമന്ത്രി കെ എൻ ബാലഗോപാൽ അൽപ്പം വൈകാരികമായി: ‘ആര്‌ പറഞ്ഞാലും, കർഷകർക്ക്‌ പരമാവധി ആനുകൂല്യം കൊടുക്കും.’


ആർക്കോവേണ്ടി പിടിച്ച പ്ലക്കാർഡുമായി നടുത്തളത്തിലിരിക്കുന്നവരോട്‌ ചോദിച്ചു: ‘നിങ്ങൾക്കിതിലൊന്നും പറയാനില്ലേ. അമേരിക്കയുമായുള്ള കേന്ദ്ര കരാറിനെ കുറിച്ചറിയാമോ. ഇന്ധനത്തിന്‌ വിലകൂടിയാൽ വാഹനം മാറ്റി പാർക്ക്‌ ചെയ്യാം. പാലിന്‌ വിലകുറഞ്ഞാൽ പശുവിനെ മാറ്റി പാർക്ക് ചെയ്യാനാകുമോ.’


തങ്ങൾ പ്രതിപക്ഷത്ത്‌ തന്നെ ‘പാർക്കിങ് ’ തുടരുമെന്ന ഭാവത്തിൽ കൂക്കിവിളി. ബിജെപിക്ക്‌ നാരങ്ങാവെള്ളം കലക്കുന്ന ലീഗിലേയും ബിജെപിലേക്ക്‌ പോയ അസം പിസിസി അധ്യക്ഷന്റെ സഹപ്രവർത്തകരിലേയും എത്രപേർ സഭയിൽ തിരിച്ചുവരുമെന്ന്‌ മന്ത്രി എം ബി രാജേഷ്‌.


പ്രതിപക്ഷത്തിനും സർക്കാരിൽ വിശ്വാസമാണ്‌, അതുകൊണ്ടല്ലേ ഒരു അവിശ്വാസ പ്രമേയം പോലും കൊണ്ടുവരാത്തത്‌ ? – മന്ത്രി രാജീവ്‌. മന്ത്രി പി പ്രസാദും വിശ്വാസത്തിൽ തന്നെ പിടിച്ചു. ‘ നോമ്പ്‌ കാലമല്ലേ, ഇക്കാലത്ത്‌ കലഹവും കലാപവും ഒന്നും പാടില്ലെന്ന്‌ ലീഗുകാർക്ക്‌ അറിയില്ലേ? ’


വി ഡി സതീശൻ ഇല്ലാത്തതിനാൽ കെ ബാബുവിനെയാണ്‌ കോൺഗ്രസ്‌ പകരം ചുമതലയേൽപ്പിച്ചത്‌.സീരിയൽ പ്രേമി കൂടിയായ മുൻപ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല ഫോണിൽ ‘ റീൽ ’ കാണുന്നത്‌ പോലിരിന്നത്‌ വെറുതെയല്ല.


ശൂന്യവേളയിൽ നടുത്തളത്തിൽ നിന്ന്‌ ഡയസിനടുത്തായി ബഹളം. സ്പീക്കർ എ എൻ ഷംസീറിന്റെ മുഖമടച്ച്‌ ബാനറും. മന്ത്രിമാരുടെ പ്രഹരം കനത്തതോടെ മറ്റ്‌ ‘ ഷോ ’ കളില്ലാതെ പ്രതിപക്ഷം സഭവിട്ടു. നേറ്റിവിറ്റി കാർഡ്‌ ഉൾപ്പെടെ സുപ്രധാന ബില്ലുകൾ അവതരിപ്പിച്ച ദിവസമായിരുന്നു തിങ്കൾ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home