ad
Deshabhimani

print edition ബജറ്റ്‌ ചർച്ച ഇന്നുമുതൽ, 
സർക്കാരിനെതിരെ 
വിവിധ വിഷയങ്ങൾ

satheesan budget
വെബ് ഡെസ്ക്

Published on Jun 22, 2026, 12:00 AM | 1 min read

തിരുവനന്തപുരം: സ്വകാര്യവൽക്കരണത്തിന്‌ ഉ‍ൗന്നൽ നൽകി യുഡിഎഫ്‌ സർക്കാർ അവതരിപ്പിച്ച ആദ്യ ബജറ്റിൻമേലുള്ള ചർച്ച തിങ്കളാഴ്‌ച നിയമസഭയിൽ തുടങ്ങും. മൂന്നുദിവസമാണ് ബജറ്റ്‌ ചർച്ച. പുതുക്കിയ ബജറ്റിന്റെ ധനാഭ്യർഥന ചർച്ച 29, 30 തീയതികളിലാണ്. ജൂലൈ ഒന്നിന്‌ ധനവിനിയോഗ ബിൽ പാസ്സാക്കി സഭ പിരിഞ്ഞേക്കും.


വാഗ്‌ദാനം ചെയ്‌തവ ഇല്ലാത്തതും പദ്ധതികളിൽ വരുത്തിയ വെട്ടിക്കുറവും ചർച്ചയിൽ ഉയരും. സർക്കാർ വന്ന്‌ ഒരുമാസം കഴിഞ്ഞപ്പോഴേക്കും വിവാദങ്ങൾ ഉയർന്നു.


മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമിടയിൽ സ്വരച്ചേർച്ചയില്ലാത്തത്‌, ബിജെപിയോടും കേന്ദ്രസർക്കാരിനോടുമുള്ള ഡീൽ പുറത്തായത്‌ തുടങ്ങിയവ പ്രതിപക്ഷം ഉന്നയിക്കും. ബജറ്റ്‌ നിർദേശങ്ങളോട്‌ ഭരണപക്ഷ പാർടികൾക്കുതന്നെ അഭിപ്രായവ്യത്യാസമുണ്ട്‌.


വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി കുറച്ചത്‌, പിഎം ശ്രീയോടുള്ള വിയോജിപ്പ്‌ യുഡിഎഫിന്‌ ഇല്ലാതായത്‌, ജീവനക്കാരോടുള്ള വഞ്ചന, പകർച്ചവ്യാധി പടരുന്നത്‌, വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മരണം തുടരുന്നത്‌ എന്നിവയും ചർച്ചയിൽ നിറയും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home