ad
Deshabhimani

print edition യുഡിഎഫിന്റെ പ്രതികാര നടപടി: സബ്‌നയെ പിരിച്ചുവിട്ടത്‌ 
ട്രിബ്യൂണൽ തടഞ്ഞു

Planning Board Thrissur Office Sabna

സബ്‌നയെ പിരിച്ചുവിട്ടുള്ള ഉത്തരവ്‌ (ഇടത്), സബ്ന (വലത്)

വെബ് ഡെസ്ക്

Published on May 27, 2026, 02:07 AM | 1 min read

തിരുവനന്തപുരം: ആസൂത്രണ ബോർഡ്‌ തൃശൂർ ഓഫീസിൽനിന്ന്‌ ജീവനക്കാരി പി കെ സബ്‌നയെ പിരിച്ചുവിട്ട നടപടി കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രിബ്യൂണൽ തടഞ്ഞു. സബ്‌നയുടെ ഹർജിയിൽ ട്രിബ്യൂണലിന്റെ എറണാകുളം ബെഞ്ചിന്റേതാണ്‌ വിധി. 29ന്‌ പരാതി വീണ്ടും പരിഗണിക്കും.


യുഡിഎഫ്‌ അധികാരത്തിലെത്തിയതോടെ രാഷ്‌ട്രീയ താൽപര്യത്തിലുള്ള സ്ഥലംമാറ്റങ്ങൾ വ്യാപകമായിരുന്നു. പിഎസ്‌സി വഴി നിയമിക്കപ്പെട്ട ആസൂത്രണ ബോർഡ്‌ ഓഫീസിലെ ജീവനക്കാരി സബ്‌നയ്‌ക്കെതിരെ ഇതിനിടയിലാണ്‌ അസാധാരണ നടപടിയുണ്ടായത്‌.


ആസൂത്രണ ബോർഡ്‌ ആസ്ഥാനത്തെ എൻജിഒ അസോസിയേഷന്‌ താൽപര്യമില്ലാത്ത എൻ ഡി അജീഷിനെ തൃശൂരിലേക്ക്‌ മാറ്റുന്നതിന്റെ പേരിലാണ്‌ അവിടെ ജോലിചെയ്യുന്ന സബ്‌നയെ ഒഴിവാക്കി സീനിയർ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസറുടെ ഉത്തരവുണ്ടായത്‌.

അജീഷിനെ മാറ്റണമെങ്കിൽ മറ്റു ജില്ലകളിൽ ഒഴിവുണ്ട്‌. അദ്ദേഹത്തിനോടുള്ള പ്രതികാര നടപടികൂടിയായിരുന്നു സ്ഥലംമാറ്റം. അസാധാരണ നടപടിക്കെതെിരെ ആസൂത്രണ ബോർഡ്‌ മെന്പർ സെക്രട്ടറിക്ക്‌ സബ്‌ന പരാതി നൽകിയിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home