ad
Deshabhimani

രാഷ്ട്രീയ പ്രേരിത സ്ഥലംമാറ്റങ്ങൾക്ക് തിരിച്ചടി; സഹകരണ, ആരോഗ്യ വകുപ്പുകളിലെ ഉത്തരവുകൾക്ക് സ്റ്റേ

kgoa

Photo Credit: Social Media

വെബ് ഡെസ്ക്

Published on May 15, 2026, 08:34 PM | 1 min read

തിരുവനന്തപുരം: പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതിന് തൊട്ടുമുമ്പ് നടന്ന വിവാദമായ സ്ഥലംമാറ്റ ഉത്തരവുകൾക്ക് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ സ്റ്റേ.


ഭരണാനുകൂല സംഘടനകളുടെ സമ്മർദ്ദത്തിന് വഴങ്ങി നിയമവിരുദ്ധമായാണ് ഈ സ്ഥലംമാറ്റങ്ങൾ നടന്നതെന്ന ആക്ഷേപങ്ങൾക്കിടെയാണ് ട്രൈബ്യൂണലിന്റെ ഇടപെടൽ.


സഹകരണ വകുപ്പിലും ആരോഗ്യ വകുപ്പിലും നടന്ന സ്ഥലംമാറ്റങ്ങൾക്കാണ് നിലവിൽ സ്റ്റേ ലഭിച്ചിരിക്കുന്നത്. സഹകരണ വകുപ്പിലെ ഇൻസ്പെക്ടർ തസ്തികയിലും, ഐഎസ്എം വകുപ്പിലെ സീനിയർ സൂപ്രണ്ട്, ലേ-സെക്രട്ടറി എന്നീ തസ്തികകളിലും നടന്ന സ്ഥലംമാറ്റ ഉത്തരവുകളാണ് ട്രൈബ്യൂണൽ മരവിപ്പിച്ചത്.


യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ രാഷ്ട്രീയ പ്രേരിതമായാണ് ഈ സ്ഥലംമാറ്റങ്ങൾ നടത്തിയതെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ആരോപിച്ചു. ഇത്തരം അശാസ്ത്രീയമായ നടപടികൾക്കെതിരെ ശക്തമായ നിയമപോരാട്ടം നടത്താനാണ് സംഘടനകളുടെ തീരുമാനം.


നിയമവിരുദ്ധ സ്ഥലംമാറ്റങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനായി കെജിഒഎ ഉൾപ്പെടെയുള്ള സംഘടനകൾ 'ലീഗൽ ഹെൽപ്പ് ഡെസ്കുകൾ' ആരംഭിച്ചിട്ടുണ്ട്. സ്ഥലംമാറ്റങ്ങളിൽ അപാകത നേരിട്ടവർക്ക് സഹായത്തിനായി https://kgoa.in/legal/ എന്ന ലിങ്ക് വഴി വിവരങ്ങൾ നൽകാവുന്നതാണെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home