print edition കെഎഎസിനെ തകർക്കാനുള്ള നീക്കം ഉപേക്ഷിക്കണം: എൻജിഒ യൂണിയൻ

തിരുവനന്തപുരം : കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ (കെഎഎസ്) ഉദ്ദേശലക്ഷ്യങ്ങളെ പൂർണമായും തകർക്കുന്ന കരട് ഭേദഗതി നിർദേശം പിൻവലിക്കണമെന്ന് എൻജിഒ യൂണിയൻ. ഭരണപരിഷ്കാര കമീഷനുകൾ മുന്നോട്ടുവച്ച നിർദേശങ്ങൾക്കനുസരിച്ച് രൂപീകൃതമായ സംവിധാനം ഏകപക്ഷീയമായി ഭേദഗതി ചെയ്യാനുള്ള നിർദേശമാണ് സർക്കാർ മുന്നോട്ടുവച്ചത്.
കെഎഎസിന്റെ രൂപീകരണ ലക്ഷ്യത്തെ തകർക്കുന്നതും നിലവിലുള്ള ജീവനക്കാർക്ക് രണ്ട്, മൂന്ന് സ്ട്രീമുകൾ വഴി കടന്നുവരാനുള്ള അവസരം കുറയ്ക്കുന്നതുമാണ് നിർദേശങ്ങൾ. അതിനാൽ, കെഎഎസിന്റെ പ്രാധാന്യം തകർക്കാനുള്ള നടപടിയിൽനിന്ന് സർക്കാർ പിന്തിരിയണമെന്ന് ജനറൽ സെക്രട്ടറി എം വി ശശിധരൻ ആവശ്യപ്പെട്ടു.









0 comments