print edition കേര പദ്ധതി കാർഷികമേഖലയുടെ നവോത്ഥാനത്തിന്

കേര പവിലിയൻ സന്ദർശിക്കുന്ന പ്രതിനിധികൾ
തിരുവനന്തപുരം: കൃഷിവകുപ്പ് ലോക ബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന "കേര’ പദ്ധതി കാർഷിക മേഖലയിൽ നവോത്ഥാനത്തിന് വഴിതെളിക്കുമെന്ന് വിദഗ്ധർ. കേരള സ്റ്റാർട്ടപ് മിഷൻ കോവളം ലീല റാവിസ് ഹോട്ടലിൽ സംഘടിപ്പിച്ച ഹഡിൽ ഗ്ലോബലിൽ "കേരളത്തിന്റെ കാർഷിക മേഖലയ്ക്ക് സുസ്ഥിരവും സാങ്കേതികവുമായ ഭാവി കെട്ടിപ്പടുക്കുക’ പാനൽ ചർച്ചയിലാണ് അഭിപ്രായമുയർന്നത്.
പ്രോജക്ട് ഡയറക്ടർ ഡോ. ബി അശോക്, ലോക ബാങ്ക് സീനിയർ ഇക്കണോമിസ്റ്റ് അമദൗ ദേം, നബാർഡ് ചീഫ് ജനറൽ മാനേജർ നാഗേഷ്‌കുമാർ അനുമല്ല, ലോക ബാങ്ക് ഗ്ലോബൽ പ്രാക്ടീസ് മാനേജർ രവിശങ്കർ ചതുർവേദി തുടങ്ങിയവർ പങ്കെടുത്ത ചർച്ചയിൽ ആനന്ദ് ശർമ മോഡറേറ്ററായി.
കാലാവസ്ഥാനുസൃതവും സുസ്ഥിരവുമായ കൃഷിരീതി പ്രോത്സാഹിപ്പിച്ച് കർഷകർക്ക് മികച്ച വിപണിയും വിലയും ഉറപ്പുവരുത്താനുള്ള ഇടപെടലാണ് "കേര’ യിലൂടെ ലക്ഷ്യംവയ്ക്കുന്നത്. കാർഷിക മേഖലയുടെ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ കാബ്‌കോയുടെ കതിർ ആപ് നവീകരിച്ച് അതുവഴി കർഷകർക്ക് സഹായകരമാകുന്ന സ്റ്റാർട്ടപ്പുകൾക്ക് വഴിവയ്‌ക്കും. ഹഡി ൽ ഗ്ലോബലിന്റെ വേദിയിൽ കേര ഒരുക്കിയ ഇൻവെസ്‌റ്റേർസ് സെന്ററിൽ നൂറു കണക്കിന് സംരംഭകരാണ് എത്തിയത്.










0 comments