Deshabhimani

കടമ്മനിട്ട വലിയ പടയണി നാളെ

padayani
വെബ് ഡെസ്ക്

Published on Apr 20, 2025, 12:13 PM | 1 min read

പത്തനംതിട്ട: കടമ്മനിട്ട വലിയ പടയണി നാളെ. വൈകുന്നേരത്തോടെ പടേനിക്കോലങ്ങൾ എത്തി തുടങ്ങും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പടയണി കാണാൻ ആളുകൾ എത്തി തുടങ്ങി. മേടം ഒന്നിന് ചൂട്ട് വെച്ചതോടെ 10 വരെയാണ് പടേനി അരങ്ങേറുന്നത്. തിങ്കളാഴ്ച രാത്രി 11 മണിക്കാണ് വല്ല്യ പടേനി.

കടമ്മനിട്ടക്കാവിലെ പടയണിക്കളത്തിൽ ശനിയാഴ്ച അടവി നടന്നു. പ്രകൃതി പൂജയ്ക്കായി പഞ്ചവ്യക്ഷങ്ങളിൽ ഒന്നായ പന ആഘോഷപൂർവം എഴുന്നള്ളിച്ചു കൊണ്ടുവന്നു. ചൂട്ടുകറ്റകൾ കൊണ്ട് കളത്തിൽ ആഴി കൂട്ടി അഗ്നി പകർന്ന് മണിയും ശംഖും മുഴക്കി. "ഒന്നാകും ദൈവം വാഴ്ക' കടമ്മനിട്ട ഭഗവതി വാഴ്ക എന്നു തുടങ്ങി അടവി വിളിച്ചു. ഈ സമയം കരക്കാർ ആർപ്പുവിളിച്ച് പന മരവുമായി കളത്തിലെത്തി. തുടർന്ന് അടവി മറിച്ചിട്ട് പന കളത്തിന് പുറത്തേക്കു കൊണ്ടുപോയി. പ്രകൃതിയും മനുഷ്യനും രണ്ടല്ല, ഒന്നാണെന്ന സന്ദേശമാണ് ഇത് നൽകുന്നത്.


padayani


കടമ്മനിട്ട പടേനിയുടെ അഞ്ചാം ദിവസമായ വെള്ളി രാത്രി 11 ഓടെ ആശാൻ ഡി രഘുകു മാർ മേലാട്ടിൻ്റെ നേതൃത്വത്തിൽ തപ്പ് മേളക്കാർ വട്ടത്തിലിരുനന്ന്, കാച്ചിയെടുത്ത തപ്പിൽ നാദവുയർത്തി. ചൂട്ടുകറ്റ വെളിച്ചത്തിൽ കടമ്മനിട്ട ജംഗ്ഷനിൽ നിന്നും കോലങ്ങളെടുത്ത് വരവ് നടത്തി ചെണ്ടമേളത്തിൻ്റെ അകമ്പടിയിൽ കോലങ്ങൾ കടമ്മനിട്ടക്കാവിലെത്തി. കാവിന്റെ മുറ്റത്ത് കരക്കാർ ഒരേമനസോടെ കൂടി ചേർന്നപ്പോൾ തപ്പ് താളം, എതിരേൽപ്, ആർപ്പുവിളി, വായ്ക്കുരവ എന്നിവയുമായി കോലങ്ങൾ കാപ്പൊലിച്ചു ക്ഷേത്ര പ്രദക്ഷിണം ചെയ്തു. ആൽമരത്തിൻ്റെ ചുവട്ടിൽ ഇറക്കിവച്ചു. കോലങ്ങൾ കളത്തിലെത്തി. ഗണപതി, മറുത, കാലൻ, യക്ഷി, ഭൈരവി, കാഞ്ഞിരമാല തുടങ്ങിയ കോലങ്ങൾ ഓരോന്നായി തുള്ളി മറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home