ad
Deshabhimani

കെസിഇയു സംസ്ഥാന 
സമ്മേളനത്തിന് തുടക്കം

kseu sammelanam
വെബ് ഡെസ്ക്

Published on Sep 21, 2026, 11:59 AM | 1 min read

കോഴിക്കോട്‌: കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് തുടക്കം. തിങ്കൾ രാവിലെ വി വിനോദ് നഗറിൽ (ബീച്ചിലെ ആസ്‌പിയൻ കോർട്ട്‌ യാർഡ്‌) സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണൻ സമ്മേളനം ഉദ്ഘാടനംചെയ്തു. രാജ്യമാകെ എല്ലാ വിഭാ​ഗത്തിലുംപെട്ട തൊഴിലാളികൾ കടുത്ത ജീവിത പ്രശ്നങ്ങൾ നേരിടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് ടി പി രാമകൃഷ്ണൻ ഉദ്ഘാടന പ്രസം​ഗത്തിൽ പറഞ്ഞു. കോർപറേറ്റ് അനുകൂല കേന്ദ്ര നയങ്ങളാണ് ഇതിനു കാരണം.


കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ യഥാർഥ നില എന്താണെന്ന് പരിശോധിച്ച് മാപ്പിങ് നടത്തി വ്യക്തമായ പദ്ധതിക്ക് രൂപം നൽകണം. ഡിജിറ്റൽ മാപ്പിങ് കേരളത്തിലെയാകെ പൊതുമേഖലയിൽ കൊണ്ടു വരണം. കേരളത്തിലെ സഹകരണ രം​ഗത്തിന്റെ നേട്ടങ്ങൾ പുറത്തുകൊണ്ടുവരാനാണ് ഇത്. സമാന്തര സമ്പദ് മേഖല പോലെ വളർന്നു വരുന്ന മേഖലയാണ് സഹകരണ മേഖല. അത് ജനങ്ങൾക്കാകെ ഉപയോ​ഗപ്രദമായി വിനിയോ​ഗിക്കണമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.


കാർഷിക മേഖലയിൽ ഒരു വർഷത്തിലധികം നീണ്ടുനിന്ന സമരം നടന്നു. ഇന്ത്യയിലെ കർഷക സംഘടനകൾ ഒന്നിച്ചു ചേർത്ത് രൂപീകരിച്ച സംയുക്ത കിസാൻ സഭയുടെ നേതൃത്വത്തിലാണ് സമം. പ്രധാനപ്പെട്ട കർഷക സംഘടനകളെല്ലാം ഭാ​ഗമായി. സമരത്തിൽ മറ്റ് തൊഴിലാളികളും സമരത്തിൽ ഭാ​ഗമായി. ഒരു വർഷത്തിനിടെ 700ലധികം കർഷകർ ഈ സമരകേന്ദ്രങ്ങളിൽ മരണപ്പെട്ടു. മൂന്ന് കരിനിയമങ്ങൾ റദ്ദ് ചെയ്യണമെന്നാണ് കർഷകരുടെ ആവശ്യം. കാർഷികമേഖലയിൽ കോർപറേറ്റ് വൽക്കരണത്തിന് ആവശ്യമായ അധികാരം നൽകുന്നവയാണ് നിയമങ്ങൾ. രാജ്യത്തിനാവശ്യമായ വിഭവങ്ങൾ നൽകുന്ന കർഷകർ വിവിധ നിയമങ്ങളിൽപ്പെട്ട് ഞെരിഞ്ഞമരുകയാണ്. സമരം രൂക്ഷമായതോടെ നിവൃത്തിയില്ലാതെ വന്നപ്പോഴാണ് സർക്കാർ നിയമങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചത്. എന്നാൽ വിളകൾക്ക് താങ്ങുവില നൽകണമെന്നതടക്കം കർഷകരുടെ പല ആവശ്യങ്ങളും കേന്ദ്രം അം​ഗീകരിച്ചിട്ടില്ലെന്നും അവരുടെ ദുരിതങ്ങൾ തുടരുകയാണെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home