Deshabhimani

print edition കെസിഇയു സമ്മേളനത്തിന്‌ ഉജ്വല തുടക്കം

KCEU Conference

കേരള കോ–-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണൻ ഉദ്‌ഘാടനംചെയ്യുന്നു(മുകളിലെ ചിത്രം) കേരള കോ-–ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന ബഹുജനറാലി

വെബ് ഡെസ്ക്

Published on Sep 22, 2026, 12:48 AM | 2 min read

കോഴിക്കോട്‌ : സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ സമരസന്നദ്ധരാകാൻ ആഹ്വാനവുമായി കേരളാ കോ–ഓപറേറ്റീവ്‌ എംപ്ലോയീസ്‌ യൂണിയൻ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന്‌ തുടക്കം. സഹകരണ മേഖലയെ വിഴുങ്ങാൻ നയങ്ങളും ഭേദഗതികളുമായിവരുന്ന ബിജെപി സർക്കാരിന്റെയും സഹകരണ സ്ഥാപനങ്ങളെ പിരിച്ചുവിട്ട്‌ വരുതിയിലാക്കാൻ ശ്രമിക്കുന്ന യുഡിഎഫ്‌ സർക്കാരിന്റെയും ശ്രമങ്ങളെ പ്രതിരോധിക്കാൻ സമ്മേളനം ആഹ്വാനംചെയ്‌തു. മൂന്നുദിവസത്തെ സമ്മേളനം വി വിനോദ്‌ നഗറിൽ (ആസ്‌പിൻ കോർട്‌യാഡ്‌) സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു.


സഹകരണ മേഖലക്കെതിരെ ഇരട്ട ആക്രമണമാണ്‌ നടക്കുന്നതെന്ന്‌ ടി പി പറഞ്ഞു. അധികാരമേറി മാസങ്ങൾക്കകം മിൽമ, ദിനേശ്‌ തുടങ്ങി പ്രമുഖ സ്ഥാപനങ്ങൾക്കെതിരായ നീക്കം ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ പി എം വഹീദ അധ്യക്ഷയായി. സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ എൻ ഗോപിനാഥ്, സംസ്ഥാന സെക്രട്ടറി പി പി പ്രേമ, ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ, പ്രസിഡന്റ്‌ മാന്പറ്റ ശ്രീധരൻ എന്നിവർ സംസാരിച്ചു. എം എൻ മുരളി രക്തസാക്ഷി പ്രമേയവും കെ വി പ്രജീഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ എം മെഹബൂബ് സ്വാഗതവും ജനറൽ കൺവീനർ എം കെ ശശി നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനത്തിൽ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എൻ കെ രാമചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി എസ്‌ ജയചന്ദ്രൻ കണക്കും അവതരിപ്പിച്ചു. ചൊവ്വാഴ്‌ച പ്രതിനിധി സമ്മേളനം തുടരും. വൈകിട്ട്‌ സഹകരണ സമ്മേളനം മന്ത്രി എം ലിജു ഉദ്‌ഘാടനംചെയ്യും.


​തുടർന്ന്‌ ആയിരങ്ങൾ അണിനിരന്ന പ്രകടനത്തിനുശേഷം കടപ്പുറത്ത്‌ വി എസ്‌ അച്യുതാനന്ദൻ നഗറിൽ ചേർന്ന പൊതുസമ്മേളനം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജൻ ഉദ്‌ഘാടനംചെയ്‌തു. സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്‌ണൻ, അഖിലേന്ത്യാ സെക്രട്ടറി കെ എൻ ഗോപിനാഥ്‌, എൻ കെ രാമചന്ദ്രൻ, പി എസ്‌ ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. സംസ്ഥാന പ്രസിഡന്റ്‌ പി എം വഹീദ അധ്യക്ഷയായി. എം കെ ശശി സ്വാഗതവും ഇ സുനിലകുമാർ നന്ദിയും പറഞ്ഞു.


സഹകരണ മേഖലയെ 
സംരക്ഷിക്കാൻ രംഗത്തിറങ്ങുക


കോഴിക്കോട്‌: സഹകരണ മേഖലയെ തകർക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ നടത്തുന്ന യോജിച്ച ശ്രമങ്ങളെ കരുതിയിരിക്കാൻ കെസിഇയു(സിഐടിയു) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളെ വഴിവിട്ട മാർഗങ്ങളിലൂടെ നിയന്ത്രണത്തിലാക്കാനും തകർക്കാനുമാണ്‌ കേന്ദ്രസർക്കാർ ശ്രമം. പുതുതായി അധികാരമേറിയ യുഡിഎഫ്‌ സർക്കാർ ഇതിനെ പിന്തുണയ്‌ക്കുകയാണ്‌. ഇത്‌ അത്യന്തം ആശങ്കാജനക സാഹചര്യമാണ്‌ സൃഷ്‌ടിക്കുന്നത്‌.


സംസ്ഥാനത്തെ ബാങ്കിങ്‌ പ്രവർത്തനത്തിന്റെ 35 ശതമാനം കൈകാര്യം ചെയ്യുന്നത് സഹകരണ സ്ഥാപനങ്ങളാണ്. മൻമോഹൻസിങ്‌ ഭരണത്തിന്‌ പിന്നാലെ മോദി സർക്കാരും സഹകരണമേഖലയെ വരുതിയിലാക്കാനാണ്‌ ശ്രമിക്കുന്നത്‌. പ്രാഥമിക കാർഷിക വായ്‌പ സംഘങ്ങൾക്ക് കോമൺ ബൈലോ, കോമൺ സോഫ്റ്റ്‌വെയർ എന്നിവ നടപ്പാക്കുന്നത് കൃത്യമായ അജണ്ടയുടെ ഭാഗമാണ്. 2023-ലെ മൾട്ടി സ്റ്റേറ്റ് സഹകരണ നിയമ ഭേദഗതിയിലൂടെ ഇത്തരം സംഘങ്ങൾ വ്യാപകമാക്കുകയാണ് കേന്ദ്രസർക്കാർ. നിയന്ത്രണം ഇല്ലാത്ത ഇ‍ൗ സംഘങ്ങൾ സംസ്ഥാനത്തെ നിക്ഷേപ വായ്‌പ സംഘങ്ങൾക്ക് ഭീഷണിയാണ്‌. സഹകരണ മേഖലയെ തകർക്കാനുള്ള എല്ലാ ശ്രമങ്ങളെയും എൽഡിഎഫ്‌ സർക്കാർ പ്രതിരോധിച്ചു. എന്നാൽ, യുഡിഎഫ്‌ സർക്കാർ ക്ഷേമ പെൻഷൻ വിതരണ ചുമതല സഹകരണ സംഘങ്ങളിൽ നിന്ന് മാറ്റാൻ തീരുമാനിച്ചു. മിൽമയുടെ ഭരണസമിതികൾ പിരിച്ചുവിട്ടതും, കേരള ദിനേശ് ബീഡി സഹകരണസംഘം ചെയർമാനെ മാറ്റിയതും അപകടകരമായ സൂചനയാണ്‌. ഇതിനെതിരെ എല്ലാ വിഭാഗത്തിന്റെയും യോജിച്ച ചെറുത്തുനിൽപ്പ്‌ വളർത്തിക്കൊണ്ടുവരണം–സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ വ്യക്തമാക്കി.




Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

kalady university students hunger strike

03

print edition ഉപവാസമിരുന്നവരെ അറസ്‌റ്റ്‌ ചെയ്ത് നീക്കി; പകരം മൂന്നുപേർ നിരാഹാരം ആരംഭിച്ചു
House Wife Suicide

04

print edition വീട് ജപ്തിക്ക്‌ ബാങ്കുകാർ എത്തുംമുമ്പ് വീട്ടമ്മ ജീവനൊടുക്കി
MV Govindan

05

print edition കെ വി ദേവദാസിന്റെ വീട് 
എം വി ഗോവിന്ദൻ സന്ദർശിച്ചു
Women Protest

06

print edition തലസ്ഥാനം കണ്ടു;
സ്‌ത്രീകളുടെ പോരാട്ടവീറ്
deshabhimani section

Recommended

Deshabhimani
Home