ad
Deshabhimani

കേൽക്കറുടെ നിയമനം: 'അഭിപ്രായം പറയാനില്ല'; ഭരണത്തിലിരിക്കുന്നവർ തീരുമാനിക്കുമെന്ന് കെ സി വേണു​ഗോപാൽ

K C Venugopal V D Satheesan

കെ സി വേണു​ഗോപാൽ, വി ഡി സതീശൻ

വെബ് ഡെസ്ക്

Published on May 24, 2026, 11:07 AM | 1 min read

ആലപ്പുഴ: കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ രത്തൻ കേൽക്കറെ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറിയാക്കിയതിൽ പ്രതികരിക്കാതെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ. ഭരണത്തിലിരിക്കുന്നവരാണ് അത്തരം കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും താൻ അഭിപ്രായം പറയാനില്ലെന്നുമായിരുന്നു വേണു​ഗോപാലിന്റെ മറുപടി.


തെരഞ്ഞെടുപ്പുകമീഷന്റെ അറിയിപ്പിൽ ബിജെപിയുടെ സീൽ പതിച്ചതിനെ ന്യായീകരിക്കുകയും ലക്ഷങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കിയ എസ്‌ഐആറിന്‌ നേതൃത്വം നൽകുകയും ചെയ്‌ത രത്തൽ കേൽക്കറെ, ധൃതിപിടിച്ച് മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കിയത് സംശയനിഴലിൽ നിൽക്കെയാണ് വേണു​ഗോപാലിന്റെ പ്രതികരണം. പശ്‌ചിമ ബംഗാളിലെ സിഇഒയെ ബിജെപി സർക്കാർ ചീഫ്‌ സെക്രട്ടറിയായി നിയമിച്ചതിനെ കോൺഗ്രസുൾപ്പെടെ കടുത്ത ഭാഷയിൽ വിമർശിച്ചപ്പോഴാണ്‌ കേരളത്തിലെ നിയമനം. മോഷണം വലുതാണെങ്കില്‍ 
പ്രതിഫലവും വലുതാണ്‌ എന്നായിരുന്നു ബം​ഗാളിലെ നിയമനത്തെക്കുറിച്ച് ബംഗാളിൽ സിഇഒയെ ചീഫ് സെക്രട്ടറി ആക്കിയതിനെ വിമർശിച്ചുകൊണ്ട് രാഹുൽ​ഗാന്ധി പ്രതികരിച്ചത്.


കോൺ​ഗ്രസിന്റേത് ഇരട്ടത്താപ്പ് നിലപാടാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ വിമർശിച്ചിരുന്നു. പതിനായിരക്കണക്കിനാളുകൾക്ക് വോട്ടവകാശം നൽകാതിരുന്ന തെരഞ്ഞെടുപ്പ് കമീഷന്റെ വക്താവാണ് കേൽക്കർ. അദ്ദേഹത്തിനെതിരെ ശക്തമായ ആക്ഷേപം ഉയർന്നുവന്നിരുന്നു. ഈ നിയമനത്തിൽ കൂടുതൽ കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്. കോൺ​ഗ്രസിനുള്ളിൽനിന്നുതന്നെ വെളിപ്പെടുത്തലുകളുണ്ടാകാമെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home