print edition പി എം ശ്രീയിൽ സതീശന് വേണുഗോപാലിന്റെ ഒളിയമ്പ്

ന്യൂഡൽഹി: പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള യുഡിഎ-ഫ് സർക്കാർ നീക്കത്തെ വിമർശിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. പദ്ധതി നടപ്പാക്കിയില്ലെങ്കിൽ സംസ്ഥാന സർക്കാരിന് വൻനഷ്‌ടമാകുമെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് വേണുഗോപാൽ പറഞ്ഞു.
പിഎം ശ്രീയുമായി സഹകരിച്ചില്ലെങ്കിൽ ആയിരക്കണക്കിന് കോടി രൂപ നഷ്‌ടമാകുമെന്നത് പർവതീകരിച്ച കണക്കാണ്. പിഎം ശ്രീയിൽ ഒപ്പിട്ട മധ്യപ്രദേശിന് അഞ്ചുവർഷം കൊണ്ട് കിട്ടിയത് 700 കോടി രൂപ മാത്രം. കർണാടകയ്‌ക്ക് കിട്ടിയത് 238 കോടിയും –വേണുഗോപാൽ പറഞ്ഞു.
വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള നീക്കത്തിന് നിന്നുകൊടുക്കില്ലെന്നും ഉപസമിതി റിപ്പോർട്ട് കിട്ടിയാലുടൻ തുടർ നടപടിയുണ്ടാകുമെന്നും വേണുഗോപാൽ വ്യക്തമാക്കി.
പിഎം ശ്രീ വിഷയത്തിൽ ഹൈക്കമാൻഡിനുള്ള എതിർപ്പാണ് ഇതോടെ പുറത്താകുന്നത്. മുഖ്യമന്ത്രി വി ഡി സതീശൻ അടക്കമുള്ളവർ പിഎം ശ്രീ നടപ്പാക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുമ്പോഴാണ് വേണുഗോപാൽ എതിർപ്പുമായി രംഗത്തെത്തി യത്.










0 comments