print edition ആലപ്പുഴയിൽ ആഘോഷം നടത്താതെ കോൺഗ്രസ്

പ്രതീകാത്മക ചിത്രം
ആലപ്പുഴ: സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ സത്യപ്രതിജ്ഞ ചെയത് അധികാരമേറ്റ ദിവസവും ആ ഘോഷമൊഴിവാക്കി ജില്ലയിൽ കോൺഗ്രസ്. ഡിസിസിയുടെ നേതൃത്വത്തിൽ പോലും ആഘോഷപരിപാടികളൊന്നും സംഘടിപ്പിക്കാനോ ആശംസാബോർഡുകൾ സ്ഥാപിക്കാനോ തയ്യാറായില്ല.
പ്രവർത്തകർക്ക് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ വാഹനങ്ങൾ ഒരുക്കാതിരുക്കുന്നതും ചരിത്രത്തിലാദ്യമാണെന്ന് പ്രവർത്തകർ പറഞ്ഞു.
സത്യപ്രതിജ്ഞ കഴിഞ്ഞതോടെ കോൺഗ്രസിന്റെ വിവിധ സർവീസ് സംഘടനകളുടെ നേതൃത്വത്തിൽ മാത്രമാണ് നഗരത്തിൽ ആഘോഷങ്ങൾ സംഘടിപ്പിച്ചത്.
കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല പക്ഷങ്ങൾക്ക് സ്വാധീനമുള്ള ജില്ലയിൽ മുഖ്യമന്ത്രിത്തർക്കങ്ങളെ തുടർന്നുള്ള അസ്വാരസ്യങ്ങൾ തുടരുകയാണ്. ഇതാണ് നേതാക്കളടക്കം ആ ഘോഷപരിപാടികളിൽനിന്ന് വിട്ടുനിൽക്കാൻ കാരണം.
ചെന്നിത്തലയെയും കെ സി വേണുഗോപാലിനെയും പിന്തള്ളി വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയതിൽ ഡിസിസി ഭാരവാഹികൾക്ക് ഉൾപ്പെടെ കടുത്ത അമർഷമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് മുല്ലയ്‌ക്കലിലെ ഡിസിസി ഓഫീസ് കേന്ദ്രീകരിച്ച് ആഘോഷങ്ങൾ ഒഴിവാക്കിയത്.
മുഖ്യമന്ത്രി പ്രഖ്യാപനദിവസവും ജില്ലയിൽ പൊതുവേയും ആഘോഷങ്ങളില്ലായിരുന്നു. കെ സി വേണുഗോപാലിന് ഭൂരിപക്ഷമുള്ള ഡിസിസിയുടെ പ്രസിഡന്റ് ബി ബാബുപ്രസാദ് ചെന്നിത്തല വിഭാഗമാണ്. വൈകിട്ട് ആറോടെ ലീഗ് പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി.









0 comments