Deshabhimani

print edition കെയ്‌സ്‌ ഡയറക്‌ടർ നിയമനം; ടോമിനെ കൈവിടാതെ മന്ത്രി ഷിബു

shibu baby john
വെബ് ഡെസ്ക്

Published on Sep 30, 2026, 12:55 AM | 1 min read

കൊച്ചി : വ്യാജ സർട്ടിഫിക്കറ്റ്‌ കേസിലെ പ്രതിയെ കേരള അക്കാദമി ഫോർ സ്‌കിൽ എക്‌സലൻസ്‌ (കെയ്‌സ്‌) ബോർഡ്‌ ഡയറക്‌ടറാക്കിയത്‌ വിവാദമായിട്ടും സംരക്ഷണമൊരുക്കി തൊഴിൽമന്ത്രി ഷിബു ബേബിജോൺ. നിയമനം വിവാദമായതോടെ ടോം ജോസഫ്‌ രാജി നൽകിയെന്നും എന്നാൽ, താൻ സ്വീകരിച്ചില്ലെന്നും മന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. മന്ത്രി സംരക്ഷണം ഉറപ്പുനൽകിയതോടെ സ്വയം ന്യായീകരിച്ചും മന്ത്രിയുമായുള്ള അടുപ്പം വെളിപ്പെടുത്തിയും ടോം രംഗത്തുവന്നു.


കെയ്‌സ്‌ ഡയറക്‌ടർ പദവി ഷിബു ബേബിജോണാണ്‌ വാഗ്‌ദാനം ചെയ്‌തതെന്നും ദീർഘകാല അടുപ്പത്തിന്റെ പേരിലാണ്‌ അതെന്നുമാണ്‌ ഇയാൾ പറഞ്ഞത്‌. പദവി ചോദിച്ച്‌ സമീപിച്ചിട്ടില്ല. പ്രൊഫഷണൽ പ്രാക്‌ടീസ്‌ വിവരങ്ങൾ പല മന്ത്രിമാർക്കും നൽകിയിട്ടുണ്ട്‌. നിയമനം പ്രതീക്ഷിച്ചില്ലെന്നുമാണ്‌ ടോം പറഞ്ഞത്‌. ഷിബു ബേബിജോണിന്റെ മകനുമായി ചേർന്ന്‌ സിനിമ നിർമിച്ചതും ടോം വെളിപ്പെടുത്തി.

18നാണ്‌ ടോമിനെയടക്കം ഉൾപ്പെടുത്തി കെയ്‌സ്‌ ഡയറക്‌ടർബോർഡ്‌ പുനഃസംഘടിപ്പിച്ച്‌ തൊഴിൽവകുപ്പ്‌ ഉത്തരവിറക്കിയത്‌. വ്യാജ സർട്ടിഫിക്കറ്റ്‌ കേസിൽ 2012ലാണ്‌ ടോം അറസ്റ്റിലായത്‌. വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുണ്ടാക്കി യുവാക്കളെ യുഎസിലേക്ക്‌ കടത്താൻ ശ്രമിച്ചെന്നാണ്‌ കേസ്‌. തൃക്കാക്കര പൊലീസ്‌ കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ നീളുകയാണ്‌. ഇതിനിടയിലാണ്‌ ടോമിനെ സർക്കാർ സ്ഥാപനത്തിന്റെ ഡയറക്‌ടറാക്കിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home