വിദ്യാർഥിയെ പ്രധാനാധ്യാപകൻ മർദിച്ച സംഭവം: കടുത്ത നടപടിയെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: പ്രധാനാധ്യാപകന്റെ മർദനമേറ്റ് പത്താംക്ലാസ് വിദ്യാർഥിയുടെ കർണപുടം തകർന്നു എന്ന പരാതിയിന്മേൽ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കടുത്ത നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മർദനമേറ്റ വിദ്യാർഥിയുടെ അമ്മയുമായി സംസാരിച്ചുവെന്നും, വിഷയം വളരെ ഗൗരവമായാണ് സർക്കാർ കാണുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കാസർഗോഡ് കുണ്ടംക്കുഴി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ അഭിനവ് കൃഷ്ണയെ പ്രധാനാധ്യാപകൻ എം അശോകൻ മർദിച്ചത്. അസംബ്ലിക്കിടെ കാൽ കൊണ്ട് ചരൽ നീക്കിയതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്. കുട്ടിയെ വേദിയിലേക്ക് വിളിക്കുകയും മറ്റു കുട്ടികളുടെയും, അധ്യാപകരുടെയും മുന്നിൽവെച്ച് അടിച്ചെന്നുമാണ് പരാതി. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കാസർഗോഡ് വിദ്യാഭ്യാസ ഉപഡയറക്ടറും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.








0 comments