ad
Deshabhimani

കാസർകോട് ക്രിക്കറ്റ് കളിക്കിടെ തർക്കം; യുവാവിനെ കുത്തിക്കൊന്നു

kasargod

Photo Credit: Social Media

വെബ് ഡെസ്ക്

Published on May 18, 2026, 08:22 PM | 1 min read

കാസർകോട്: ജില്ലയിലെ ബദിയടുക്കയിൽ ക്രിക്കറ്റ് കളിയെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ചു. മാർപ്പനടുക്ക സ്വദേശി ബികെ സുരേഷ് ആണ് കൊല്ലപ്പെട്ടത്. മാർപ്പനടുക്ക ബദ്രു കുഡ്‌ലുവിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കൊറഗയുടെ മകനാണ് മരിച്ച സുരേഷ്. സംഭവത്തിൽ മാർപ്പനടുക്ക സ്വദേശികളായ കിരൺ, അഖിലേഷ് എന്നിവർക്കെതിരെ ബദിയടുക്ക പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.


കഴിഞ്ഞ ദിവസം കുമ്പഡാജെ ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റിനിടെ സുരേഷും പ്രതികളും തമ്മിൽ കളിസ്ഥലത്ത് വെച്ച് വാക്കുതർക്കമുണ്ടായിരുന്നു.


കളി കഴിഞ്ഞിട്ടും ഈ തർക്കം നിലനിൽക്കുകയും, ഇതേത്തുടർന്നുണ്ടായ മുൻവൈരാഗ്യമാണ് ഒടുവിൽ ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.


മാർപ്പിനടുക്ക ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റിന് സമീപത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. പ്രതിയായ കിരൺ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സുരേഷിനെ ആക്രമിച്ച് വീഴ്ത്തുകയായിരുന്നു. ഈ ആക്രമണത്തിന് അഖിലേഷ് ഒത്താശയും സഹായവും ചെയ്തതായി പൊലീസിന്റെ എഫ്ഐആർ വ്യക്തമാക്കുന്നുണ്ട്.


സംഭവത്തിൽ ബദിയടുക്ക പൊലീസ് പ്രത്യേക സംഘമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ ഒളിവിൽ പോയ പ്രതികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അധികൃതർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home