Deshabhimani

print edition നിയമനമില്ല; കെഎഎസ് അട്ടിമറിച്ച് സർക്കാർ

v d satheesan
വെബ് ഡെസ്ക്

Published on Nov 01, 2026, 01:25 AM | 1 min read

തിരുവനന്തപുരം : കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) നിയമനം അട്ടിമറിച്ച് യുഡിഎഫ് സർക്കാർ. ജനുവരി 30ന് നിലവിൽ വന്ന രണ്ടാം ബാച്ച് റാങ്ക് പട്ടിക ഒമ്പത് മാസം പിന്നിടുമ്പോൾ മൂന്ന് സ്ട്രീമുകളിലുമായി മൂന്നുപേർക്കാണ് ആകെ നിയമന ശുപാർശ അയച്ചത്. ഒരു വർഷംമാത്രം കാലാവധിയുള്ള പട്ടിക അവസാനിക്കാൻ ഇനി മൂന്നുമാസംമാത്രമേ ബാക്കിയുള്ളൂ.


പുതുതായി രൂപീകരിക്കുന്ന വയോജനവകുപ്പിൽ ഓരോ ജില്ലയിലും ഓരോ നോഡൽ ഓഫീസർ തസ്തികയിൽ നിയമിക്കുന്നതിനുമാത്രം 14 ഒഴിവുകളുണ്ട്. മറ്റ്‌ പല വകുപ്പുകളിലും ഒഴിവുകൾ കണ്ടെത്താൻ കഴിയുമെങ്കിലും സർക്കാരിന് താൽപ്പര്യമില്ല. റാങ്ക് പട്ടിക നിലവിൽ വന്നശേഷം നിയമന ശുപാർശ അയക്കുന്നതിന് പിഎസ്‍സി ഒഴിവുകളുടെ വിവരങ്ങൾ ആവശ്യപ്പെട്ടിരുന്നു.


തുടർന്ന് ഡെപ്യൂട്ടേഷൻ റിസർവ് രൂപീകരിക്കുന്നതിന് വിവിധ വകുപ്പുകൾ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുകയും ഇവയിൽനിന്ന് കണ്ടെത്തേണ്ട 45 തസ്തികകളുടെ താൽക്കാലിക പട്ടിക തീരുമാനത്തിനായി സമർപ്പിച്ചിട്ടുണ്ടെന്ന് പൊതുഭരണവകുപ്പ് വ്യക്തമാക്കുകയും ചെയ്തിരുന്നു.

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം നിയമനം മരവിപ്പിച്ചു.


കെഎഎസ് റാങ്ക് പട്ടികയുടെ മൂന്ന് സ്ട്രീമുകളിലുമായി 261 പേരാണുള്ളത്. സ്ട്രീം ഒന്നിലെ മുഖ്യപട്ടികയിൽ 22 പേരും സപ്ലിമെന്ററി ലിസ്റ്റിൽ 59 പേരും ഭിന്നശേഷി വിഭാഗത്തിൽ 19 പേരും ഉൾപ്പെടെ 100 പേരാണുള്ളത്. സ്‌ട്രീം 2ലെ മുഖ്യപട്ടികയിൽ 19 പേരും സപ്ലിമെന്ററി ലിസ്റ്റിൽ 56 പേരും ഭിന്നശേഷി വിഭാഗത്തിൽ 15 പേരും അടക്കം 90 പേരുണ്ട്. സ്‌ട്രീം മൂന്നിലെ മുഖ്യപട്ടികയിൽ 20 പേരും സപ്ലിമെന്ററി ലിസ്റ്റിൽ 44 പേരും ഭിന്നശേഷി വിഭാഗത്തിൽ 7 പേരും അടക്കം 71 പേരും ഉൾപ്പെട്ടു.


2021 ഒക്ടോബർ എട്ടിന് നിലവിൽ വന്ന ആദ്യ റാങ്ക് പട്ടികയിൽനിന്ന്‌ മൂന്ന് സ്ട്രീമുകളിലുമായി നിയമന ശുപാർശ ലഭിച്ചത് 108 പേർക്കാണ്. 2021ലെ കേരളപ്പിറവി ദിനത്തിലാണ് ആദ്യ ബാച്ച് കെഎഎസ് ഉദ്യോഗസ്ഥർക്ക്‌ നിയമന ശുപാർശ നൽകിയത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home