കരുവാറ്റ കൊലപാതകം: നാല് കൗമാരക്കാരാണ് കുറ്റം ചെയ്തത്; കുറ്റപത്രം സമർപ്പിച്ച് പൊലീസ്

ആലപ്പുഴ : കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തി സ്വർണം കവർന്നകേസിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. ഹരിപ്പാട് പൊലീസാണ് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ കുറ്റപത്രം സമർപ്പിച്ചത്.
കൊല്ലപ്പെട്ടയാളുടെ ബന്ധുവായ പെൺകുട്ടിയുൾപ്പെടെ നാല് കൗമാരക്കാരാണ് കൊലപാതകം ചെയ്തതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഈ വർഷം ആഗസ്തിലായിരുന്നു വയോധികന്റെ കൊലപാതകം. 87 സാക്ഷികളും 98 രേഖകളും 12 തൊണ്ടിമുതലുകളും അടങ്ങുന്നതാണ് കുറ്റപത്രം. ഓണ്‍ലൈനായാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹരിപ്പാട് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകം നേരിട്ടു നടപ്പാക്കിയ മൂന്നു കൗമാരക്കാര്‍ക്ക് 16 വയസ് പൂര്‍ത്തിയായതിനാല്‍ ഇവരെ മുതിര്‍ന്നവരായ പരിഗണിച്ച് വിചാരണ നടത്തണമെന്നും ഹരിപ്പാട് പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ആവശ്യമുന്നയിക്കും.









0 comments