വടക്കാഞ്ചേരിയിൽ ടയർ പൊട്ടി നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മറിഞ്ഞു

അപകടത്തിൽപ്പെട്ട പിക്കപ്പ് വാൻ| Photo: Screengrab
വടക്കാഞ്ചേരി : ടയർ പൊട്ടി നിയന്ത്രണം വിട്ട പിക്കപ്പ് വാൻ റോഡിൽ മറിഞ്ഞു. വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. വടക്കാഞ്ചേരിയിൽനിന്ന് തൃശൂർ ഭാഗത്തേക്ക് കളിമണ്ണുമായി പോവുകയായിരുന്ന പിക്കപ്പ് വാനാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റ ഡ്രൈവറെ നാട്ടുകാർ ചേർന്ന് തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ ആരോഗ്യനില തൃപ്തികരമാണ്. വാഹനം മറിഞ്ഞതോടെ ഷൊർണൂർ–തൃശൂർ സംസ്ഥാന പാതയിൽ രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടായി. റോഡിലേക്ക് വീണ കളിമണ്ണ് നീക്കം ചെയ്തതോടെ വാഹനഗതാഗതം പുനഃസ്ഥാപിച്ചു.








0 comments