Deshabhimani

ധൂർത്തിന്റെ 'കാർ'ണിവലോ? മന്ത്രിമാർക്ക് കാർ വാങ്ങാൻ 10 കോടി

v d satheesan new car
വെബ് ഡെസ്ക്

Published on Nov 13, 2026, 06:06 PM | 1 min read

തിരുവനന്തപുരം : മന്ത്രിമാർക്ക് പുതിയ കാറുകൾ വാങ്ങാനായി കോടികൾ പൊടിക്കാൻ യുഡിഎഫ് സർക്കാർ. 10 കോടി രൂപയാണ് പുതിയ കാറുകൾ വാങ്ങാനായി അനുവദിക്കുന്നത്. 24 കാറുകൾ പുതിയതായി വാങ്ങും. ഇന്നോവയുടെ ഏറ്റവും പുതിയ, വിലയുള്ള മോഡലാണ് വാങ്ങുന്നത്. മന്ത്രിമാരുടെ കാറുകൾ പഴയതായെന്നു പറഞ്ഞാണ് വില കൂടിയ കാറുകൾ വാങ്ങുന്നത്. മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കുമായാണ് 22 കാറുകൾ. രണ്ട് കാറുകൾ സംസ്ഥാനത്ത് എത്തുന്ന അതിഥികൾക്ക് ഉപയോ​ഗിക്കാൻ വേണ്ടിയാണെന്നാണ് പറയുന്നത്.


അധികാരത്തിലെത്തിയതിനു പിന്നാലെ പഴയ കാറുകൾ തന്നെ മതിയെന്നും ആഡംബരം വേണ്ടെന്നും പറഞ്ഞ സതീശനാണ് ആറുമാസത്തിനുള്ളിൽ തീരുമാനം മാറ്റിയത്. 2026 മേയിൽ അധികാരമേറ്റപ്പോൾ പുതിയ മന്ത്രിമാർക്കായി വാഹനങ്ങൾ വാങ്ങില്ലെന്നായിരുന്നു സർക്കാർ പ്രഖ്യാപിച്ചത്. വാഹനങ്ങൾ അറ്റകുറ്റപ്പണി നടത്തി കൈമാറാനുള്ള ചുമതല ടൂറിസം വകുപ്പിനെ ഏൽപ്പിക്കുകയും ചെയ്തിരുന്നു. ചെലവ് ചുരുക്കുകയാണെന്നായിരുന്നു അന്നത്തെ വാദം. എന്നാൽ സാമ്പത്തിക ബാധ്യതകൾ ചൂണ്ടിക്കാട്ടി പല ജനക്ഷേമ പദ്ധതികളും നിർത്തലാക്കിയ യുഡിഎഫ് സർക്കാരാണ് മന്ത്രിമാർക്കായി പുതിയ ആഡംബര വാഹനങ്ങൾ വാങ്ങാൻ തീരുമാനിച്ചത്.


ഇതോടെ സർക്കാരിന്റെ ചെലവുകൾ സംബന്ധിച്ച സുതാര്യതയിലും സംശയമുയരുന്നുണ്ട്. തദ്ദേശ മന്ത്രി കെ എം ഷാജി സുഹൃത്തിന്റെ റേഞ്ച് റോവർ ഔദ്യോഗിക യാത്രകൾക്ക് ഉപയോഗിച്ചതിനെച്ചൊല്ലി വ്യാപക വിമർശനമുയർന്നിരുന്നു. സ്വകാര്യ ഉടമസ്ഥതയിലുള്ള വാഹനം ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് നിയമതടസ്സമില്ലെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. ഇതിനു പിന്നാലെയാണ് പൊതുചെലവ് കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച സതീശൻ എല്ലാ മന്ത്രിമാർക്കുമായി വില കൂടിയ വാഹനങ്ങൾ വാങ്ങുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home