Deshabhimani

print edition കരുവാറ്റ കൊലപാതകം;
3 ആൺകുട്ടികൾക്കും ജാമ്യം

karuvatta Murder
വെബ് ഡെസ്ക്

Published on Sep 29, 2026, 01:30 AM | 1 min read

ആലപ്പുഴ: കരുവാറ്റയിൽ വയോധികനെ കൊന്ന്‌ സ്വർണം കവർന്ന കേ സിൽ കുറ്റാരോപിതരായ മൂന്ന്‌ ആൺകുട്ടികൾക്കും ജാമ്യം. ആലപ്പുഴ ജുവനൈൽ ജസ്റ്റിസ്‌ ബോർഡ്‌ (ജെജെബി) ആണ്‌ വീട്ടുകാരുടെ ഉത്തരവാദിത്വത്തിൽ ഉപാധികളോടെ ജാമ്യം അനുവദിച്ചത്‌. കുട്ടികളും കുടുംബവും ബോർഡ് നിർദേശിക്കുന്ന സമയത്ത്‌ ക‍ൗൺസലിങ്ങിനടക്കം ഹാജരാകണം. ചോദ്യംചെയ്യലും കസ്റ്റഡിയിലെ തെളിവെടുപ്പും പൂർത്തിയാക്കിയ ഘട്ടത്തിലാണ്‌ ജാമ്യം അ നുവദിച്ചത്‌.


കേസിൽ കുറ്റാരോപിതയായ പതിമൂന്നുകാരിയെ ചോദ്യംചെയ്യുന്നതിനും ജെജെബി അനുമതി നൽകി. ആൺകുട്ടികളുടെ ചോദ്യംചെയ്യൽ പൂർത്തിയായ സാഹചര്യത്തിൽ പെൺകുട്ടിയിൽനിന്ന് കൂടുതൽ വിവരങ്ങൾ മനസിലാക്കുന്നതിനാണ് ചോദ്യംചെയ്യാൻ പൊലീസ് അപേക്ഷ നൽകിയത്.


മായിത്തറയിലെ സംരക്ഷിതകേന്ദ്രത്തിൽ കഴിയുന്ന കുട്ടിയെ ജില്ലാ പ്രൊബേഷൻ ഓഫീസറുടെ സാന്നിധ്യത്തിൽ സൈക്കോളജിസ്റ്റ് ഉൾപ്പെടെ വിദഗ്‌ധരുടെ സ ഹായത്തോടെ ചോദ്യംചെയ്യാം. ചോദ്യംചെയ്യുന്ന സമയം അന്വേഷണ ഉദ്യോഗസ്ഥൻ രഹസ്യമായി സൂക്ഷിക്കണം.


ആഗസ്‌ത്‌ 15ന് രാത്രിയാണ് പരവൂർ കൊച്ചാലുംമൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാർ (67) കരുവാറ്റയിലെ വാടകവീട്ടിൽ കൊല്ലപ്പെട്ടത്.

കൊച്ചുമകളായ പെൺകുട്ടിയുടെ സഹായത്തോടെ മൂന്ന്‌ ആൺസുഹൃത്തുക്കൾ ചേർന്ന്‌ കൃത്യം നടത്തുകയായിരുന്നു എന്നാണ്‌ കേസ്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home