Deshabhimani

print edition കരുവാറ്റ കൊലപാതകം: പ്രതികളായ ആൺകുട്ടികളെ ചോദ്യം ചെയ്തു

karuvatta Murder
വെബ് ഡെസ്ക്

Published on Aug 30, 2026, 01:28 AM | 1 min read

ആലപ്പുഴ: കരുവാറ്റയിൽ വയോധികനെ കൊന്ന്‌ സ്വർണം കവർന്ന കേസിൽ രണ്ടുമുതൽ നാലുവരെ പ്രതികളായ ആൺകുട്ടികളെ പൊലീസ്‌ ചോദ്യംചെയ്‌തു. പ്രതികളെ മുതിർന്നവരായി പരിഗണിച്ച്‌ കസ്‌റ്റഡിയിൽ വിടണമെന്ന പൊലീസിന്റെ വാദം ഭാഗികമായി അംഗീകരിച്ച ജുവനൈൽ ജസ്റ്റിസ് ബോർഡ് ജില്ലാ പ്രോബേഷൻ ഓഫീസറുടെ സാന്നിധ്യത്തിൽ രണ്ടു മണിക്കൂർ ചോദ്യം ചെയ്യാനും വിരലടയാളം ഉൾപ്പെടെ ശേഖരിക്കാനും അനുവദിച്ചു.


തുടർന്ന്‌ അന്വേഷണ ഉദ്യോഗസ്ഥനായ ഹരിപ്പാട് സിഐയുടെ നേതൃത്വത്തിൽ പ്രതികളെ ഒറ്റയ്ക്കും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്തു. ഇവരുടെ മൊഴികൾ പരിശോധിച്ച് പൊലീസ് തിങ്കളാഴ്ച ബോർഡിന് റിപ്പോർട്ട്‌ നൽകും. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികളെ കസ്റ്റഡിയിൽ വിടുന്നതടക്കമുള്ള കാര്യങ്ങളിൽ ബോർഡ് തീരുമാനമെടുക്കും.


ശനി പകൽ 11 ഓടെയാണ്‌ പൊലീസിന്റെ കസ്റ്റഡി അപേക്ഷ ബോർഡ് പരിഗണിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ അന്വേഷണ റിപ്പോർട്ടും സാക്ഷിമൊഴികളും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളും ബോർഡിന് മുന്നിൽ അവതരിപ്പിച്ചു. ഇവ പരിശോധിച്ചശേഷം പകൽ 2.45 മുതൽ 4.45 വരെ പ്രതികളെ ചോദ്യം ചെയ്യാൻ അനുവദിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home