ad
Deshabhimani

എം വിജയകുമാർ പ്രസിഡന്റ്, വൽസൻ‌ പനോളി സെക്രട്ടറി: കർഷക സംഘം സംസ്ഥാന സമ്മേളനത്തിന് സമാപനം

Karshaka.jpg

എം വിജയകുമാർ, വൽസൻ‌ പനോളി, ​ഗോപി കോട്ടമുറിക്കൽ

വെബ് ഡെസ്ക്

Published on Sep 20, 2026, 05:14 PM | 1 min read

ആലപ്പുഴ: കാലഘട്ടം ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ പ്രക്ഷോഭങ്ങൾ ഏറ്റെടുക്കാനുള്ള ആഹ്വാനവുമായി കർഷകസംഘം സംസ്ഥാന സമ്മേളനത്തിന്‌ ഉജ്വല പരിസമാപ്‌തി. മൂന്നുദിനങ്ങളിലായി ആലപ്പുഴയിൽ നടന്ന സമ്മേളനം എം വിജയകുമാറിനെ പ്രസിഡന്റായും വത്സൻ പനോളിയെ സെക്രട്ടറിയായും സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. ഗോപി കോട്ടമുറിക്കലാണ്‌ ട്രഷറർ. അരലക്ഷം പേരുടെ റാലിയോടെയായിരുന്നു സമാപനം.


സമ്മേളനം ആകെ ഒമ്പത്‌ പ്രമേയങ്ങൾ അംഗീകരിച്ചു. നെൽക്കൃഷി നേരിടുന്ന പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണുക, ക്ഷീരമേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുക, കൈവശ കൃഷിക്കാർക്ക്‌ പട്ടയം അനുവദിക്കുക, കർഷക കടാശ്വാസ കമീഷന്റെകാലഘട്ടം ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ പ്രക്ഷോഭങ്ങൾ ഏറ്റെടുക്കാനുള്ള ആഹ്വാനവുമായി കർഷകസംഘം സംസ്ഥാന സമ്മേളനത്തിന്‌ ഉജ്വല പരിസമാപ്‌തി. മൂന്നുദിനങ്ങളിലായി ആലപ്പുഴയിൽ നടന്ന സമ്മേളനം എം വിജയകുമാറിനെ പ്രസിഡന്റായും വത്സൻ പനോളിയെ സെക്രട്ടറിയായും സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. ഗോപി കോട്ടമുറിക്കലാണ്‌ ട്രഷറർ. പ്രവർത്തനം കാര്യക്ഷമമാക്കുക എന്നീ പ്രമേയങ്ങളാണ്‌ അവസാനദിനത്തിൽ അംഗീകരിച്ചത്‌. സെക്രട്ടറി വത്സൻ പനോളി അവതരിപ്പിച്ച റിപ്പോർട്ടിൻമേലുള്ള ചർച്ച മൂന്നാംദിനവും തുടർന്നു. കാർഷിക മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെയും പരിഹാര നിർദേശങ്ങളെയും ഉ‍ൗന്നിയായിരുന്നു ചർച്ചകൾ.


ചർച്ചയ്‌ക്ക്‌ അഖിലേന്ത്യാ കിസാൻ സഭ ദേശീയ പ്രസിഡന്റ്‌ ഡോ. അശോക്‌ ധാവ്‌ളെ, വത്സൻ പനോളി എന്നിവർ മറുപടി പറഞ്ഞു. ഇ പി ജയരാജൻ, സി എസ്‌ സുജാത എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്‌തു. എം പ്രകാശൻ ക്രഡൻഷ്യൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു. സമ്മേളനത്തിന്റെ സുവനീർ അഖിലേന്ത്യാ കിസാൻസഭ -ഫിനാൻസ്‌ സെക്രട്ടറി പി കൃഷ്‌ണപ്രസാദ്‌ എം സ്വരാജിന്‌ നൽകി പ്രകാശിപ്പിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ സി ശ്രീകുമാർ ഉണ്ണിത്താൻ നന്ദി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home