ജമാഅത്തെയുടെ മധുരം സമസ്തക്ക് വേണ്ട : കാന്തപുരം

കോഴിക്കോട്
സമസ്തയ്‌ക്ക് ജമാഅത്തെ ഇസ്ലാമിയുടെ മധുരം നുണയേണ്ട ആവശ്യമില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂക്കർ മുസ്ല്യാർ. സുന്നികൾ കയ്പുമാത്രമാണ് അവരിൽനിന്ന് അനുഭവിച്ചത്. ജമാഅത്തെ ഇസ്ലാമിക്ക് മാറ്റംവന്നെന്ന് കരുതുന്നില്ല. ഒരു നേതാവിനെ തള്ളിപ്പറഞ്ഞാൽമാത്രം മാറ്റം വരില്ല. ആശയങ്ങളും ആദർശങ്ങളും മാറിയാലേ കാര്യമുള്ളൂ. നിലമ്പൂരിൽ ആര് ആരോട് സഹകരിച്ചെന്നതിനെക്കുറിച്ച് സമസ്തയ്ക്ക് ഒന്നും പറയാനില്ല.
മതത്തിന് ഹാനികരമായതൊന്നും രാഷ്ട്രീയ പാർടികൾ കൊണ്ടുവരരുത്. പുതിയ പാഠ്യപദ്ധതി വന്ന സാഹചര്യത്തിൽ സ്കൂൾ സമയമാറ്റത്തെക്കുറിച്ച് ചർച്ച നടക്കുകയാണ്. ഇസ്ലാമിക പഠനത്തിന് ദോഷകരമായി ബാധിക്കരുതെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വാർത്താ സമ്മേളനത്തിൽ കാന്തപുരം പറഞ്ഞു.









0 comments