ad
Deshabhimani

കണ്ണൂരിൽ അച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ച് മകൻ ജീവനൊടുക്കി

CRIME
വെബ് ഡെസ്ക്

Published on May 03, 2026, 01:22 PM | 1 min read

ആലക്കോട്: തേർത്തല്ലി പെരിങ്ങാലയിൽ അച്ഛനെ വെട്ടിപരിക്കേൽപിച്ച് മകൻ ജീവനൊടുക്കി. കൊന്നങ്കൽ രാഘവനെ(79) വെട്ടിയ മകൻ സുനിലിനെ ഞരമ്പ് മുറിച്ച് മരിച്ച നിലയിലാണ് കണ്ടത്. ഇന്ന് രാവിലെ എട്ട് മണിയോടെ ആയിരുന്നു സംഭവം


വെട്ടേറ്റ രാഘവൻ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബ വഴക്കാണ് അക്രമത്തിന് കാരണമെന്നാണ് പൊലിസ് പറയുന്നത്. സനലിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home